ബീജിംഗ്: ലോകത്തിന്റെ പല ഭാഗത്തുവച്ചും കൊറോണ ബാധിച്ച് ചൈനയിലെത്തിയവരുടെ എണ്ണം 1566 ആയതായി റിപ്പോര്‍ട്ട്. വുഹാനിന് ശേഷം രാജ്യത്ത് മരിച്ചവരുടെ എണ്ണം നിലവില്‍ 4632 ആയി. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നി രിക്കുന്നത്.
ചൈനയില്‍ ഏറ്റവും പുതിയ രോഗികളടക്കം 82719 പേര്‍ക്കാണ് കോറോണ ബാധിച്ചിരി ക്കുന്നതെന്നാണ് ആരേഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. 77 029 പേര് രോഗമുക്തരായെന്നും ആരോഗ്യവകുപ്പ് പറയുന്നു. നിലവിലെ ചൈനയുടെ കണക്കുകള്‍ വിശ്വാസ്യതക്കു മപ്പുറമാണെന്ന ആരോപണവുമായാണ് അമേരിക്കയും യൂറോപ്പ്യന്‍ യൂണിയനും രംഗത്തെത്തിയിരിക്കുന്നത്.