ധന്‍ബാദ്: തബ് ലീഗ് സമ്മേളനത്തിനെത്തിയ ശേഷം ഡല്‍ഹിയില്‍ നിന്നും ഒളിച്ചുകടന്ന ഇന്തോനേഷ്യക്കരെ ജയിലിലാക്കി ഝാര്‍ഘണ്ട് ഭരണകൂടം. ഡല്‍ഹി നിസ്സാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിനെത്തിയ ശേഷം 10 ഇന്തോനേഷ്യന്‍ പൗരന്മാരെ ഝാര്‍ഖണ്ഡിലെ വിവിധ മുസ്ലീംപള്ളികളില്‍ നിന്നാണ് പടികൂടിയത്. എല്ലാവരേയും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയ ശേഷമാണ് ജയിലിലേക്ക് മാറ്റിയിരിക്കുന്നതെന്ന് സംസ്ഥാന ആഭ്യ ന്തരവകുപ്പറിയിച്ചു. ഇവര്‍ക്കാര്‍ക്കും കൊറോണ ബാധ നിലവില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അറസ്റ്റ്ചെയ്ത എല്ലാവരുടെപേരിലും വിദേശ വിസ നിയമ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലും ദേശീയ ദുരിത നിവാരണ വകുപ്പ് 2005 പ്രകാരവും കേസ്സ് എടുത്തതായും സംസ്ഥാന ആഭ്യന്തര വകുപ്പറിയിച്ചു. ധന്‍ബാദിലെ ഗോവിന്ദ്പൂര്‍ മേഖലയിലെ വിവിധ പള്ളികളിലായി താമസി ച്ചവര്‍ ആകെ 12 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 10 പേര് ഇന്തോനേഷ്യന്‍ പൗരന്മാ രായിരുന്നു. രണ്ടു പേര് മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. ഇവരെക്കൂടാതെ കഴിഞ്ഞയാഴ്ച ജാംഷഡ്പൂരില് നിന്നും 21 വിദേശപൗരന്മാരെക്കൂടി ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.