ചിറ്റൂര്‍ (ആന്ധ്ര): ആന്ധ്രപ്രദേശിലെ സുപ്രസിദ്ധ കാളഹസ്തി ക്ഷേത്രനഗരത്തില്‍ 24 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കാണ് രോഗബാധയുണ്ടാ യിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പോലീസുദ്യോഗസ്ഥരായ എട്ടുപേരും മുന്‍സി പ്പാലിറ്റി, റവന്യൂ വകുപ്പിലെ ചിലര്‍ക്കുമാണ് കൊറോണ പകര്‍ന്നിരിക്കുന്നത്. നിലവില്‍ കാളഹസ്തി റെഡ് സോണാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്.
പോലീസുദ്യോഗസ്ഥരടക്കമുള്ള 24 പേരിലാണ് കൊറോണ പോസിറ്റീവാണെന്ന രോഗ നിര്‍ണ്ണയം നടന്നിരിക്കുന്നത്. എല്ലാവരേയും തിരുപ്പതി റൂയിയാ ആശുപത്രിയില്‍ പ്രവേശി പ്പിച്ചതായി മുന്‍സിപ്പല്‍ കമ്മീഷണര്‍ ശ്രീകാന്ത് അറിയിച്ചു. എല്ലാ ഉദ്യോഗ സ്ഥരുടേയും കുടുംബങ്ങളെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയതായും ജില്ലാ കളക്ടര്‍ നാരായണ്‍ ഭരത് ഗുപ്ത അറിയിച്ചു.















