'രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും'; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2026, 04:20 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ഏകദിന വിരമിക്കലിനെച്ചൊല്ലിയ അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം ഏകദിനം രോഹിത്തിന്റെ അവസാന ഏകദിന മത്സരമാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.

‘രോഹിത് ശര്‍മ്മയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരം അദ്ദേഹത്തിന്റെ അവസാന ഏകദിനമാണെന്ന തരത്തില്‍ ബിസിസിഐയില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല,’ എന്ന് അദ്ദേഹം പറഞ്ഞു. പിടിഐയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രോഹിത് ഇപ്പോഴും ഇന്ത്യന്‍ ഏകദിന ടീമിലെ സ്ഥിരാംഗമാണെന്നും, ടീമിന്റെ ഭാവി പദ്ധതികളില്‍ ഉള്‍പ്പെടുന്നിടത്തോളം കാലം അദ്ദേഹം ഇന്ത്യയ്‌ക്കായി കളി തുടരുമെന്നും സൈകിയ വ്യക്തമാക്കി. അതിനാല്‍ ലോര്‍ഡ്‌സിലെ മത്സരം അദ്ദേഹത്തിന്റെ അവസാന ഏകദിനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാം ഏകദിനത്തിന് ശേഷം യുവതാരം യശസ്വി ജയ്‌സ്വാളിന് കൂടുതല്‍ അവസരം നല്‍കാനായി സെലക്ടര്‍മാര്‍ രോഹിത്തിനോട് മുന്നോട്ടുള്ള പദ്ധതികള്‍ അറിയിച്ചുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം.

“There are lot of speculations going on in media about Rohit Sharma’s future. I want to firmly assert that there has been no such discussion that Rohit will be playing his last match at Lord’s on Sunday. Rohit is a regular member of the Indian ODI team and he will continue to… pic.twitter.com/qpCQigZmXV

— Press Trust of India (@PTI_News) July 17, 2026

ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രോഹിത്തിന്റെ ഭാവിയെ സംബന്ധിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും സ്വീകരിച്ച സമീപനത്തില്‍ ബിസിസിഐ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നുവെന്നും, വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഷയത്തില്‍ വ്യക്തത വരുത്താന്‍ തീരുമാനിച്ചതെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

അതേസമയം, ഇംഗ്ലണ്ടിനെതിരായ നിലവിലെ ഏകദിന പരമ്പരയില്‍ രോഹിത്തിന് ഇതുവരെ വലിയ സ്‌കോറുകള്‍ കണ്ടെത്താനായിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ 11 ഉം 26 ഉം റണ്‍സുകളാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ അഞ്ച് ഏകദിന ഇന്നിങ്സുകളില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ 79 റണ്‍സ് മാത്രമാണ് ശ്രദ്ധേയ പ്രകടനം. അടുത്തിടെ സമാപിച്ച ഐപിഎല്‍ സീസണിലും മുംബൈ ഇന്ത്യന്‍സിനായി രോഹിത് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല.

Tags: rohit sharmaretirment controversyofficial statmentbcci
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies