ഭോപ്പാല്‍: കൊറോണ പ്രതിസന്ധിക്കിടെ മധ്യപ്രദേശില്‍ മന്ത്രിമാരുടെ ചുമതലകള്‍ പ്രഖ്യാപിച്ചു. ശിവരാജ് സിംഗ് ചൗഹാന് മന്ത്രിസഭയില്‍ അടിയന്തിര സാഹചര്യം പരിഹരി ക്കാനാവശ്യമായ അഞ്ചുവകുപ്പുകള്ക്ക് മാത്രമാണ് നിലവില്‍ മന്ത്രിമാരെ നല്കിയി രിക്കുന്നത്. മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടനാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
നരോത്തം മിശ്ര, തുള്‍സി സിലാവത്, കമാല്‍ പട്ടേല്‍, ഗോവിന്ദ് സിംഗ് രജ്പുത്, മീനാ സിംഗ് എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ഇന്നാണ് എല്ലാവര്‍ക്കുമുള്ള വകുപ്പു കളുടെ പ്രഖ്യാപനം നടന്നത്. രാജ്യം കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ മുഴുകു ന്നതിനാല്‍ സുപ്രധാന വകുപ്പായ ആരോഗ്യമേഖലയാണ് നരോത്തം മിശ്രക്ക് നല്കിയിരി ക്കുന്നത്. കൃഷിവകുപ്പിന്റെ ചുമതല കമല്‍ പട്ടേലിനും തുള്‍സി സിലാവതിന് ജലവിഭവ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. മറ്റ് രണ്ടു പേരില്‍ ഗോവിന്ദ് സിംഗ് രജ്പുതിന് ഭക്ഷ്യ സംസ്ക്കരണവും മീനാ സിംഗിന് ഗോത്രവിഭാഗ ക്ഷേമ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 23നാണ് കോണ്‍ഗ്രസ്സ് മന്ത്രിസഭയുടെ പതനത്തിന് ശേഷം ശിവരാജ് സിംഗ് ചൗഹാന് അധികാരത്തിലെത്തിയത്.