ന്യൂഡല്‍ഹി: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജസ്ഥാനിലെ വിവിധ മേഖലകളില്‍ ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയ ജമ്മു-ലഡാക്ക് മേഖലയിലെ പൗരന്മാര്ക്ക് കൊറോണയില്ലെന്ന് വായുസേനാ വൃത്തങ്ങളറിയിച്ചു. ഹിന്‍ഡാന്‍, ജയ്സാല്‍മര്‍, ജോധ്പൂര്‍ മേഖലയില്‍ സൈനിക ആശുപപത്രികളിലായി ആകെ 485 പേരാണ് ക്വാറന്റൈനിലായത്. വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചവരെയാണ് സേന പ്രത്യേക സംവിധാനത്തിലാക്കിയത്.
ഇന്ത്യന്‍ വ്യോമസേനയാണ് പ്രത്യേക വിമാനത്തില്‍ എല്ലാവരേയും സൈനിക കേന്ദ്രത്തി ലേക്ക് ആദ്യം മാറ്റിയത്. മുഴുവന്‍ പേരുടേയും കൊറോണ പരിശോധന ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കിയശേഷവും നെഗറ്റീവാണെന്ന് ബോധ്യപ്പെട്ടതായി വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇറാനടക്കമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോയവരെയാണ് കേന്ദ്രസര്‍ക്കാര്‍ വ്യോമസേന വിമാനത്തില്‍ എത്തിച്ച് ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കിയത്. എല്ലാവരേയും ജമ്മുകശ്മീര്‍-ലഡാക്ക് മേഖലകളിലെത്തിച്ചതായും വ്യോമസേന വൃത്തങ്ങളറിയിച്ചു.