ലണ്ടന്‍: ലിവര്‍പൂളിന്റെ മുന്‍ താരത്തിന്റെ തലച്ചോറിലെ ക്യാന്‍സര്‍ ഭേദമായതായി റിപ്പോര്‍ട്ട്. ഡോമിനിക് മറ്റേയോവിന്റെ അസുഖമാണ് ഭേദമായിരിക്കുന്നത്. താരം സ്വയം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോഗ്യവിവരം പുറത്തുവിട്ടത്.
ഇന്നലെയാണ് ആ ഫോണ്‍ സന്ദേശം എനിക്ക് ലഭിച്ചത്. എന്റെ അസുഖം പൂര്‍ണ്ണമായും ഭേദമായി എന്ന വിവരമാണ് ലഭിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസമായി പരിശോധനകളുമായി ചികിത്സ തുടരുകയായിരുന്നു. ഞാനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യ വാനാണ്. എന്നെ ചികിസ്തിച്ച് ഭേദമാക്കിയ എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും നന്ദി പറയുന്നു’ മാറ്റേയോ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ നവംബറിലാണ് മാറ്റേയോ ശസ്ത്രക്രിയക്ക് വിധേയനായത്. 1993ലാണ് മാറ്റേയോ ലിവര്‍പൂളിന്റെ ഭാഗമായത്. ക്ലബ്ബിനായി 155 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ലിവര്‍പൂള്‍ക്ലബ്ബ് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആശംസകളും നേര്‍ന്നു. ‘എത്രയും പെട്ടന്ന് ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിക്കുന്നു’ ലിവര്‍പൂള്‍ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.