ലണ്ടന്‍: മൂന്നാഴ്ച നീണ്ട ചികിത്സകള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കൊറോണ മുക്തനായതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ജോലിയില്‍ പ്രവേശിച്ചതായും വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് വ്യക്തമാക്കി. ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസിലാണ് ഇന്ന് രാവിലെ ബോറിസ് ജോണ്‍സന്‍ എത്തിച്ചേര്‍ന്നത്.
നേരിട്ട് പ്രധാനമന്ത്രി ഇനി രാജ്യത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും റാബ് സൂചിപ്പിച്ചു. മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശേഷമാണ് ബോറിസ് ജോണ്‍സന്റെ കൊറോണ ബാധയുടെ തീവ്രത കുറഞ്ഞത്. ഈ മാസം 5-ാം തീയതിയാണ് കടുത്ത രോഗലക്ഷണത്തെ തുടര്‍ന്ന് ജോണ്‍സനെ ആശുപത്രി യിലാക്കിയത്.
ചികിത്സക്കിടെ യാതൊരുവിധത്തിലുള്ള ഔദ്യോഗിക കാര്യങ്ങളും ജോണ്‍സന്‍ നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് രാജ്ഞിയുമായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ജോണ്‍സന്‍ ഫോണ്‍ സംഭാഷണം നടത്തിയി രുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസറിയിച്ചു. നിലവില്‍ ബ്രിട്ടണിലെ കൊറോണ മരണനിരക്ക് 20,000 കടന്നു. ബ്രിട്ടണില്‍ വാക്‌സിന്‍ പരീക്ഷണം രണ്ടു ദിവസം മുന്നേ ആരംഭിച്ചിരിക്കുകയുമാണ്.















