നരസിംഗ്പൂര്‍: ഹൈദരാബാദില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് അഞ്ചു പേര് മരിച്ചു. മധ്യപ്രദേശിലെ നരസിംഗ്പൂരില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
ഇന്നലെ അര്‍ദ്ധ രാത്രിയാണ് അപകടം ഉണ്ടായത്. മധ്യപ്രദേശിലെ ഝാന്‍സിയിലേക്കും ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്. ഹൈദരാബാദില്‍ നിന്നും മാങ്ങ കയറ്റി വരികയായിരുന്ന ട്രക്ക് നരസിംഗ്പൂരില്‍ വെച്ച് മറിയുകയായിരുന്നു.