ടിക് ടോക്ക് വീഡിയോ വൈറലായി; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറിനെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ച് പോക്കിരിയുടെ സംവിധായകന്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിക് ടോക്ക് വീഡിയോ വൈറലായി; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറിനെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ച് പോക്കിരിയുടെ സംവിധായകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2020, 11:48 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണില്‍ കുടുങ്ങിയതോടെ സമയം ചെലവഴിക്കാനായി വേറിട്ട മാര്‍ഗങ്ങളാണ് കായിക താരങ്ങള്‍ സ്വീകരിക്കുന്നത്. അത്തരത്തില്‍ ടിക് ടോക് വീഡിയോയുമായി സജീവമായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറിനെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ച് പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥ്.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത പോക്കിരി എന്ന തെലുങ്ക് ചിത്രത്തിലെ പ്രശസ്തമായ ഡയലോഗിന് ചുണ്ടുചലിപ്പിക്കുന്ന ടിക് ടോക്ക് വീഡിയോ വാര്‍ണര്‍ നേരത്തെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുരി ജഗന്നാഥ് വാര്‍ണറിനെ അഭിനന്ദിച്ചതും സിനിമയിലേക്ക് ക്ഷണിച്ചതും. തന്റെ ഏതെങ്കിലും ഒരു ചിത്രത്തില്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെടണമെന്നാണ് അദ്ദേഹം വാര്‍ണറിനോട് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുരി ജഗന്നാഥിന്റെ വാക്കുകള്‍ക്ക് ഡേവിഡ് വാര്‍ണര്‍ നന്ദി അറിയിക്കുകയും ചെയ്തു.

ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജഴ്‌സി അണിഞ്ഞ് ബാറ്റ് ക്യാമറയിലേക്ക് ചൂണ്ടിയായിരുന്നു വാര്‍ണര്‍ പോക്കിരിയിലെ ഡയലോഗ് ടിക് ടോക്ക് വീഡിയോ ചെയ്തത്. സിനിമ ഏതാണെന്ന് ഊഹിക്കൂ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരുന്നത്. ഡയലോഗ് പറയാന്‍ ശ്രമിച്ചു നോക്കാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.

കുടുംബത്തോടൊപ്പമുള്ള മറ്റ് നിരവധി ടിക് ടോക്ക് വീഡിയോകളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഭാര്യയും മകളുമൊത്തുള്ള അദ്ദേഹത്തിന്റെ മിക്ക വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദി സിനിമയായ തീസ് മാര്‍ ഖാനിലെ ഷീലാ കീ ജവാനി ഗാനത്തിന് ചുവടുവെയ്‌ക്കുന്ന വാര്‍ണറിന്റേയും മകളുടേയും വീഡിയോയ്‌ക്കും തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ സിനിമയായ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ ബുട്ടബൊമ്മ എന്ന ഗാനത്തിന് ചുവടുവെയ്‌ക്കുന്ന വാര്‍ണറിനേയും ഭാര്യ കാന്‍ഡൈസ് വാര്‍ണറിന്റേയും വീഡിയോയ്‌ക്കും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

https://twitter.com/purijagan/status/1259396992419028992

https://www.instagram.com/p/B__4HjQJMLx/?utm_source=ig_embed

 

Share
Tweet
SendShare

More News from this section

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies