കൊച്ചി:തന്റെ മെസേജുകളാണ് എന്ന് പറഞ്ഞ് ഒരാള്‍ തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ക്രീന്‍ ഷോട്ടുകള്‍ അയയ്ക്കുന്നുവെന്ന് പറഞ്ഞാണ് സിനിമാതാരം മീരാ നന്ദന് ഫേസ്ബുക്ക് ലൈവില്‍ വന്നത്. ഇയാള്‍ ഫോട്ടോഗ്രാഫറാണെന്ന് സ്വയം പരിചയപ്പെടുത്തിയതായും താന്‍ ഫോട്ടോയെടുത്തു തരാന്‍ ഇയാളോട് ആവശ്യപ്പെടുന്നു എന്നടക്കം മെസേജുകളില്‍ കാണാമെന്നും മീര വ്യക്തമാക്കുന്നു.
എന്താണ് ഈ വ്യക്തിയുടെ ഉദ്ദേശ്യം എന്ന് തനിക്കറിയില്ല. താന്‍ ഇയാള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായും പറഞ്ഞു.എന്നാല്‍ തനിക്ക് ഇയാളെ അറിയില്ലെന്നും താന്‍ ഇയാള്‍ക്ക് മെസേജ് അയച്ചിട്ടില്ലെന്നും മീരാ നന്ദന് വ്യക്തമാക്കി. തന്റെ പേരില്‍ ഇയാള്‍ തന്നെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി മെസേജ് അയയ്ക്കുകയാണെന്നും മീര പറഞ്ഞു. താന്‍ സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഫെയ്സ്ബുക്കില്‍ ഒട്ടും സജീവമല്ലാത്തയാളാണ്. മെസേജുകള്‍ നോക്കാറില്ല. അഥവാ തന്റെ പേജില്‍ നിന്ന് മെസേജ് വരികയാണെങ്കില്‍ പേരിനൊപ്പം നീല നിറത്തിലുള്ള ടിക്ക് കാണാമെന്നും തന്റേത് വെരിഫൈഡ് പേജാണെന്നും മീര പറഞ്ഞു.
നടി അനുശ്രീയും തനിക്കെതിരെ മോശം പരാമര്‍ശം ഉന്നയിച്ചവര്‍ക്കെതിരെ മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ ലൈവിലെത്തിയിരുന്നു. ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞ് അവരുടെ കമന്റുകളും വായിച്ചായിരുന്നു അനുശ്രീയുടെ മറുപടി. അനുശ്രീയ്ക്ക് പിന്നാലെ നടി മീരാനന്ദനും സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് താന്‍ നേരിടുന്ന ഒരു പ്രശ്നത്തെ കുറിച്ച് പറയാന്‍ ലൈവില്‍ വന്നിരിക്കുകയാണ്.
https://www.facebook.com/actressmeeranandan/videos/681549665966653/?__xts__[0]=68.ARAtz5CruCoyjB-YPA9T2ZO_1gFTPC-JuM60RNZhGCrgav2iKma9ZYLJj4KQxfDuqVWRhK39ansm5nwXSag_IlsFrs8czNAwGk104VMT3YoHpCqd0Sxahq5QFlHBw67JmfFHXFpScj3comZQ_7JgbDL1RF7S4Rmjoh0QiSDfR9OOhlVcShtFPezicyLoWdsHRMFlzX2H0U_4KU6EAwxC58c_3lkK49kEQUvyMRv6xGyzsV6rxYWvnAUdftLHcWa3Cz7GbfdRFFv3ntVtk58bx5yBE0w8FSea9T_RGUpVMMmuQ8MJXHaBqtydahsrI0Q0quhbBVjR7Of9gM_L0gKy9fogEn0Y2yz-&__tn__=-R