ന്യുയോര്‍ക്ക്: ചൈനയുടെ ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട റോക്കറ്റ് അവശിഷ്ടം ആഫ്രിക്കയില്‍ പതിച്ചതായി വാര്‍ത്ത. ന്യൂയോര്‍ക്ക് നഗരത്തില്‍ പതിക്കേണ്ടിയിരുന്ന റോക്കറ്റാണ് കത്തിയമര്‍ന്ന് ആഫ്രിക്കന്‍ മരുഭൂമിയില്‍ പതിച്ചിരിക്കുന്നതെന്നാണ് നിഗമനം. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ചൈനയുടെ ബഹിരാകാശവാഹനത്തെ എത്തിക്കുന്ന റോക്കറ്റായ ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റാണ് തിരികെ ഭൂമിയില്‍ കത്തിതീരുന്നതിനിടെ പതിച്ചത്. ഭാഗ്യംകൊണ്ടാണ് ന്യൂയോര്‍ക്ക് സിറ്റിക്ക് മേല്‍ പതിക്കാതിരുന്നതെന്നാണ് നിഗമനം.അത്ലാന്റിക് സമുദ്രത്തില്‍ പ്രധാനഭാഗം പതിച്ചതിനാലാണ് ന്യൂയോര്‍ക്കിലേക്ക് വീഴാതിരുന്നത്. ബഹിരാകാശ വാഹനത്തിന്റെ ഭാഗങ്ങള്‍ ആഫ്രിക്കയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.20 ടണ്ണോളം ഭാരം അവശിഷ്ടത്തിനുണ്ടെന്നാണ് വിവരം.
അമേരിക്കയുടെ ബഹിരാകാശ നിരീക്ഷണ സംവിധാനം റോക്കറ്റിനെ തിങ്കളാഴ്ച ഉച്ചയക്ക് 3.55നാണ് കണ്ടെത്തിയത്. മെയ് മാസം 5-ാം തീയതിയാണ് ചൈന ബഹിരാകാശ വിക്ഷേപണം നടത്തിയത്. പൊതുവേ ഇത്രയധികം ഭാരമുള്ള റോക്കറ്റ് അവശിഷ്ടങ്ങള്‍ അന്തരീക്ഷ ത്തിലേക്ക് എത്താറില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുത്. ചൈന 2021ലും 22ലുമായി ഇതേ വിഭാഗത്തില്‍പ്പെട്ട മൂന്ന് ബഹിരാകാശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തയ്യാറായി ഇരിക്കുകയാണെന്നും അമേരിക്ക സൂചിപ്പിച്ചു.