ജിദ്ദ: ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ മലയാളി ഡോക്ടർ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. തൃശൂർ സ്വദേശി ഡോ.അബ്ദുൽ റഷീദ് (48) ആണു മരിച്ചത്.
കഴിഞ്ഞ 10 വർഷത്തിലധികമായി ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം തലവനായി സേവനം അനുഷ്ടിക്കുകയായിരുന്നു
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു എങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ജിദ്ദയിൽ അദ്ധ്യാപികയായ ഷൈനി റഷീദ് ആണു ഭാര്യ. അംറിൻ, ആഷിഖ് എന്നിവർ മക്കളാണ്.