റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ മരണമടഞ്ഞ മലയാളികളുടെ എണ്ണം 6 ആയി. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി മൂലയില്‍ ജോണ്‍ മകന് ഡൊമനിക് (38) ദവാദമിയിലും,
മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിരായിൻ കോട്ടുമൽ (49) മക്കയിലും, കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തൻ വീട്ടിൽ നാണു ആചാരിയുടെ മകൻ രാജു (56) ജുബൈലിലും, മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീൻപിടി ഹൗസിൽ മുഹമ്മദ് ശരീഫ് (50) ദമ്മാമിലും, പത്തനംതിട്ട തിരുവല്ല സ്വദേശിനീ സിമി സുരേഷ് ആനന്ദ് (48) മഹ്ജറിലും, കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് സുബ്രഹ്മണ്യൻ (54) റിയാദിലും ആണ് മരണമടഞ്ഞത്.
പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും തുടർന്നുള്ള പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയും ആയിരുന്നു.
ഇതോടെ സൗദിയിൽ മരണമടഞ്ഞ മലയാളികളുടെ എണ്ണം 42 ആയി ഉയർന്നു.