ന്യൂഡല്‍ഹി: കൊറോണ എത്ര ഗുരുതരമായ അവസ്ഥയിലുള്ളിടത്തും ആരോഗ്യപ്രവര്ത്ത കര്‍ക്ക് ധൈര്യമായി ജോലി ചെയ്യാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍. മലേറിയയുടെ പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനും നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സുരക്ഷാവസ്ത്രങ്ങളും അണിയുന്നവര്‍ക്ക് 80 ശതമാനം സുരക്ഷ ഉറപ്പാണെന്നാണ് പഠനം. മരുന്ന് കൃത്യമായി കഴിക്കുന്നവര്‍ക്ക് കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ ഐ.സി.എം.ആര് ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്ന ഉറപ്പാണ് നല്‍കുന്നത്.
ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്ന പ്രസിദ്ധീകരണത്തിലാണ് പഠന റിപ്പോര്‍ട്ട് വന്നത്. നാലോ അല്ലെങ്കില്‍ നിര്‍ദ്ദേശിക്കുന്ന അളവിലോ കൃത്യമായി ഹൈഡ്രോക്സി ക്ലോറോക്വിന് കഴിച്ചവരിലാണ് കൊറോണ പ്രതിരോധ പരിശോധന നടത്തിയത്. 70 ദിവസത്തിലേറെയായി കൊറോണ വ്യാപന മേഖലകളിലും ആശുപത്രികളിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നവരിലെ പരീക്ഷണമാണ് 80 ശതമാനം സുരക്ഷ ഉറപ്പെന്ന സ്ഥിരീകരണത്തിലേക്ക് എത്തിച്ചിരിക്കുന്നത്.ലോകാരോഗ്യ സംഘടന എച്ച്സിക്യൂ മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുമ്പോഴും ഐ.സി.എം.ആര് ഏറെ ആത്മവിശ്വാസത്തിലാണ്.
ജൈവീകപരമായിത്തന്നെ എച്സിക്യൂ മരുന്നിന്റെ ശക്തി സാംക്രമികരോഗങ്ങളെ തടയുകയും വൈറസിന് കാലുറപ്പിക്കാന്‍ പറ്റാത്തവിധമുള്ള അന്തരീക്ഷം ശരീരത്തില്‍ ഉണ്ടാക്കുമെന്നുമാണ് കണ്ടെത്തല്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ മരുന്ന് 80 ശതമാനവും ഫലപ്രദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.