ജെയ്ഷെ മുഹമ്മദ് കാർ ബോംബ് വിദഗ്ദ്ധനെ സൈന്യം വധിച്ചു ; കൊല്ലപ്പെട്ടത് പുൽവാമ ആക്രമണത്തിനായ് ബോംബ് നിർമ്മിച്ച കൊടും ഭീകരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെയ്ഷെ മുഹമ്മദ് കാർ ബോംബ് വിദഗ്‌ദ്ധനെ സൈന്യം വധിച്ചു ; കൊല്ലപ്പെട്ടത് പുൽവാമ ആക്രമണത്തിനായ് ബോംബ് നിർമ്മിച്ച കൊടും ഭീകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2020, 02:30 pm IST
FacebookTwitterWhatsAppTelegram

ജമ്മുകശ്മീര്‍: കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ജെയ്‌ഷെ ഇ മുഹമ്മദിന്റെ മുന്‍നിര ബോംബ് നിര്‍മ്മാതാവ് ഇസ്മയില്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഫൗജി ഭായ് .ജെയ്‌ഷെ ഇ മുഹമ്മദിന്റെ മുന്‍നിര ബോംബ് ഐഇഡി വിദഗ്ധരാണ് സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ ഇന്ന് കൊല്ലപ്പെട്ടത്.

മെയ് 27 ന് പുല്‍വാമ ജില്ലയിലെ രാജ്‌പോറ പ്രദേശത്ത് കാറില്‍ ബോംബുനിറച്ച് വന്‍ ഭീകരാക്രമണത്തിന് ജെയ്‌ഷെ പദ്ധതിയിട്ടിരുന്നു. അന്നുമുതല്‍ ഇസ്മായില്‍ എന്നറിയപ്പെടുന്ന ഫൗജി ഭായ് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്നു. രാഷ്‌ട്രീയ റൈഫിൾസിന്റെ നേതൃത്വത്തിൽ സംയുക്ത സുരക്ഷ സേനയാണ് ഫൗജി ഭായിയെ വധിച്ചത്.

പുല്‍വാമയിലേതുള്‍പ്പെടെയുള്ള ആക്രമണത്തിന് ബോംബു നിറച്ച വാഹനം നിര്‍മ്മിച്ചത് പാകിസ്താന്‍ സ്വദേശിയായ ഫൗജി ഭായിയാണ്. ഇസ്മായില്‍ എന്നറിയപ്പെടുന്ന ഫൗജി ഭായ് മൂന്ന് വാഹന ഐഇഡികള്‍ നിര്‍മ്മിച്ചതായാണ് വിവരം . മൂന്നെണ്ണത്തില്‍ ഒരെണ്ണം മെയ് 27 ന് സുരക്ഷാസേന നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ടെണ്ണം കൂടി ഇനി പിടികൂടാനുണ്ട്. അത് ബഡ്ഗാം, കുല്‍ഗാം പ്രദേശങ്ങളില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം.

സുരക്ഷാ സേനയെ ലക്ഷ്യമാക്കി വലിയ ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിവരങ്ങള്‍ ഉണ്ടായിരുന്നു.ആസൂത്രിതമായ ആക്രമണങ്ങളില്‍ ആദ്യത്തേതാണ് മെയ് 27 ന് സുരക്ഷാ സേന പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ സാൻട്രോ കാര്‍. പുല്‍വാമയിലെ കക്‌പോറയിലെ ദാറിലേക്ക് പോകുന്ന വഴിയാണ് ജയ്‌ഷെ തീവ്രവാദിയായ സമീര്‍ അഹമ്മദ് ബോംബ് നിറച്ച വാഹനം ഉള്‍പ്പെടെ സൈന്യത്തിന്റെ പിടിയിലാകുന്നത്.

2019 ഫെബ്രുവരി 14 ന് സിആര്‍പിഎഫ് കോണ്‍വോയിയിലേക്ക് മാരുതി എക്കോ വാഹനം ഓടിച്ച ആദില്‍ ദാറിന്റെ ബന്ധുവാണ് സമീര്‍ അഹമ്മദ് ദാര്‍ . പുല്‍വാമയില്‍ അന്ന് നടന്ന ആക്രമണത്തില്‍ 40 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഐഇഡി വാഹനം സുരക്ഷാ ക്യാമ്പിലേക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്താമെന്നായിരുന്നു സമീര്‍ അഹമ്മദ് ദാര്‍ ഇത്തവണ വാഗ്ദാനം ചെയ്തത്. പുല്‍വാമയിലെ രാജ്‌പോറയിലെ ഷാഡിമാര്‍ഗിലെ 44 രാഷ്‌ട്രീയ റൈഫിള്‍സ് ക്യാമ്പാണ് കാര്‍ ബോംബിന്റെ ലക്ഷ്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു .

ഏറ്റുമുട്ടലില്‍ ഫൗജി ഭായിയെ വധിച്ച സുരക്ഷാ സേനയുടെ ഓപ്പറേഷന്‍ വന്‍ വിജയമാണെന്ന് കശ്മീര്‍ റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പോലീസ് വിജയ് കുമാര്‍ വ്യക്തമാക്കി. അവന്തിപോറയിലെ കശ്മീരിലെ ബീഗ്പോറ പ്രദേശത്ത് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ റിയാസ് നായിക്കിനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയുള്ള മറ്റൊരു വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: car bomb
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies