ദമ്മാം : സൗദിയിൽ കൊറോണ ബാധിച്ചു മൂന്ന് മലയാളികൾ മരണമടഞ്ഞു. ആലപ്പുഴ മാവേലിക്കര താലൂക്കില്‍ മാന്നാർ ഇരമത്തൂർ സ്വദേശി സുനിൽഭവനിൽ ശിവരാമപിള്ളയുടെ മകൻ അനിൽകുമാർ (52 ) അടൂർ വടക്കേടത്തുകാവ് പോനാൽ ഹൗസിൽ കെ. ജോർജ് മകൻ ജോർജ് ബാബു (66) ജുബൈലിലും , ചങ്ങനാശ്ശേരി കുറിച്ചി പുത്തൻപറമ്പിൽ ജോർജ് -മേരി ദമ്പതികളുടെ മകൾ സിനി ജോസ് (45) ജിദ്ദയിലും ആണ് മരണമടഞ്ഞത്.
മൂവരെയും പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്നുള്ള പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയും ആയിരുന്നു. ശ്വാസതടസ്സം മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ കഴിഞ്ഞു വരികയായിരുന്നു ഇരുവരും.
അനിൽ കുമാർ 22 വർഷമായി ജുബൈലിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ സർവേ മാനേജർ ആയി ജോലിചെയ്ത് വരുകയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: സ്മിത രവീന്ദ്രൻ. മകൾ : ആതിര
സിനി അൽ-ഹനൂഫ് കോൺട്രാക്ടിങ് കമ്പനിക്ക് കീഴിൽ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്ത് വരുകയായിരുന്നു. ജിദ്ദ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . ഭർത്താവ് :സുരേഷ് ആനന്ദ്
ജോർജ് ബാബു ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരുകയായിരുന്നു . ഭാര്യ. സൂസൻ.