അല്‍താഫ് ഹുസൈന്‍ വീണ്ടും പാകിസ്താനെതിരെ: എല്ലാ സൈനിക സഹായവും അമേരിക്ക നിര്‍ത്തലാക്കണമെന്ന് ആവശ്യം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അല്‍താഫ് ഹുസൈന്‍ വീണ്ടും പാകിസ്താനെതിരെ: എല്ലാ സൈനിക സഹായവും അമേരിക്ക നിര്‍ത്തലാക്കണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2020, 11:55 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: പാകിസ്താനില്‍ നിന്നും രക്ഷപെട്ട് കഴിയുന്ന അല്‍താഫ് ഹുസൈന്‍ ഇമ്രാന്‍ ഭരണകൂടത്തിനെതിരെ വീണ്ടും രംഗത്ത്. മൂത്താഹിദ ഖ്വാമി മൂവ്‌മെന്റ് നേതാവാണ് അല്‍താഫ് ഹുസൈന്‍. പാകിസ്താനിലെ മനുഷ്യാവകാശ ലംഘനത്തിനും ഭീകരത പ്രോത്സാഹിപ്പിക്കുന്നതും തടയിടാന്‍ അമേരിക്ക ശ്രമിക്കണമെന്നാണ് അല്‍താഫിന്റെ ശക്തമായ ആവശ്യം. നിലവില്‍ പാകിസ്താന് നല്‍കിക്കൊണ്ടിരിക്കുന്ന മുഴുവന്‍ സൈനിക സഹായങ്ങളും നിര്‍ത്താന്‍ തയ്യാറാകണമെന്നാണ് അല്‍താഫ് ആവശ്യപ്പെടുന്നത്. സിന്ധിലേയും പഞ്ചാബിലേയും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മേല്‍ പാകിസ്താനില്‍ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിക്കുകയായിരുന്നു അല്‍താഫ്.

‘ അമേരിക്കന്‍ ഭരണകൂടത്തിന് എഴുതിയ കത്തിലാണ് അല്‍താഫിന്റെ പാക് വിരുദ്ധ വികാരം പുറത്തുവന്നത്. പാകിസ്താന്‍ സൈന്യം സിന്ധ്, ബലൂചിസ്താന്‍, പാക് അധിനിവേശ കശ്മീര്‍, ഗില്‍ഗിത് ബാല്‍ടിസ്താന്‍ എന്നിവടങ്ങളെ അടക്കി ഭരിക്കുകയാണ്. അതിക്രൂരമായ നടപടികളാണ് ജനങ്ങളോട് സൈന്യവും ഭീകരരും നടത്തുന്നത്. ഇതിന് പാക് ഭരണകൂടത്തിന്റെ പിന്തുണയുമുണ്ട്. ഇതിനെതിരെ അന്താരാഷ്‌ട്രസമൂഹം പാകിസ്താനില്‍ ശക്തമായി ഇടപെടണം. അമേരിക്ക എല്ലാത്തരം സഹായങ്ങളും നിര്‍ത്തലാക്കിയാല്‍ പാക് ഭരണകൂടം സമ്മര്‍ദ്ദത്തിലാകും.’ അല്‍താഫ് കത്തിലൂടെ വ്യക്തമാക്കി.

പാകിസ്താന്‍ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക് മാത്രമല്ല അഫ്ഗാനിസ്താനിലേയും ഇന്ത്യയിലേയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് അല്‍താഫ് പറഞ്ഞു. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദ, താലിബാന്‍, ലഷ്‌ക്കര്‍, ജെയ്‌ഷെ മുഹമ്മദ് എന്നീ എല്ലാ ഭീകര സംഘടനയ്‌ക്കും പാകിസ്താന്‍ സൈന്യമാണ് പരിശീലനമുള്‍പ്പടെ നല്‍കുന്നതെന്നും അല്‍താഫ് ചൂണ്ടിക്കാട്ടി.

Tags: pakUS-PAK
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies