ന്യൂഡല്‍ഹി: വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്നായി 38000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇതിനായി 337 വിമാനങ്ങളാണ് മൂന്നാം ഘട്ടത്തില്‍ ഉപയോഗിക്കുക. അമേരിക്കയില്‍ നിന്ന് 54,കാനഡയില്‍ നിന്ന് 24,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 11 വിമാനങ്ങള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മെയ് 7 ന് ആരംഭിച്ച വന്ദേഭാരതിലൂടെ 454 വിമാനസര്‍വീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 17,485 പേര് വിവിധ ഭാഷാ തൊഴിലാളികളാണ്. 11,511 പേര് വിദ്യാര്‍ത്ഥികളും 8633 പേര് പ്രാഫഷണലുകളാണ്. കരമാര്‍ഗവും 32,000 ഇന്ത്യക്കാര്‍ എത്തി. രാജ്യത്തേക്ക് മടങ്ങാനായി 3,48,565 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.