ന്യൂഡല്‍ഹി: തബ് ലീഗ് ജമാ അത്തെ സമ്മേളനത്തിന് നേതൃത്വം കൊടുത്ത മൗലാനാ സാദ് ഇതുവരെ പോലീസിന് സ്വന്തം കൊറോണ റിപ്പോര്‍ട്ട് കൈമാറിയില്ലെന്ന് ഡല്‍ഹി പോലീസ്. മാര്‍ച്ച് മാസത്തില്‍ നടത്തിയ ലോക്ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടു ത്തവരുടെ കൊറോണ പരിശോധനക്കൊപ്പമാണ് സാദിനോടും പരിശോധന ആവശ്യപ്പെട്ടത്. പല തവണ പറഞ്ഞിട്ടും കള്ള റിപ്പോര്‍ട്ടുകളാണ് എത്തിച്ചതെന്ന് പോലീസ് കണ്ടെ ത്തിയിരുന്നു. സര്‍ക്കാര്‍ ആശുപത്രിയുടെ തന്നെ റിപ്പോര്‍ട്ടാണ് പോലീസാവശ്യപ്പെട്ടത്. ഭരണകൂട നിര്‍ദ്ദേശത്തെ പൂര്‍ണ്ണമായും ധിക്കരിക്കുന്ന മൗലാനാ സാദിന്റെ രീതികള്‍ക്കെതിരെ ശക്തമായ നടപടിക്കാണ് ഡല്‍ഹി പോലീസ് ഒരുങ്ങുന്നത്.
തുടക്കം മുതലേ ഒളിവില്‍ പോയ സാദ് അഭിഭാഷകര്‍ മുഖേനയാണ് പോലീസുമായി സംസാരിക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് എല്ലാവരേയും അറസ്റ്റ് ചെയ്ത് ക്വാറന്റൈനിലാക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഒളിച്ചു താമസിച്ചവരേയും പോലീസ് നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയ ശേഷമാണ് അറസ്റ്റ് ചെയ്തതും മറ്റ് നിയമനടപടികള്‍ സ്വീകരിച്ചതും. രണ്ടായിരത്തിലേറെ വിദേശപൗരന്മാരെ രാജ്യത്തെ വിസ നിയമം ലംഘിക്കാന്‍ വേണ്ട ഒത്താശ ചെയ്തുകൊടുക്കല്‍, വന്‍തോതില്‍ കള്ളപ്പണം സമ്പാദിക്കല്‍, വിദേശപണത്തിന്റെ നികുതിവെട്ടിച്ചുള്ള കൈകാര്യം ചെയ്യല്‍ എന്നിവയടക്കം നിരവധി കേസ്സുകളാണ് സാദിന്രെ പേരില്‍ ചുമത്തിയിരിക്കുന്നത്.