ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളെല്ലാം മാറ്റിവച്ചു. ജപ്പാന്‍, സിംഗപ്പൂര്‍, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ നടക്കാനിരുന്ന മത്സരങ്ങളാണ് മാറ്റിവച്ചത്. നിലവിലെ കൊറോണ ലോക്ഡൗണ്‍ കാരണം ആഗോളതലത്തിലെ താരങ്ങള്‍ക്കും കാണികള്‍ക്കും വരാനാകില്ലെന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ജപ്പാനിലെ സുസുകാ ഫോര്‍മുല വണ്‍ മത്സരമാണ് ആദ്യം മാറ്റിവച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര തലത്തിലെ യാത്രാ വിലക്കുകളാണ് ജപ്പാന്‍ കാരണമായി പറഞ്ഞിരിക്കുന്നത്. സിംഗപ്പൂരിലേയും ബാകുവിലേയും ഒരുക്കങ്ങള്‍ കൊറോണ പരിതസ്ഥിതി കാരണം നടപ്പാക്കാനാകില്ലെന്ന കാരണത്താനാലാണ് മാറ്റിവച്ചിരിക്കുന്നത്.
നിലവില്‍ ഓസ്‌ട്രേലിയന്‍ ഗ്രാന്റ് പ്രീയും മൊണാകോ ഗ്രാന്റ് പ്രീയും മാത്രമാണ് നടന്നത്. ഇതിനിടെ യൂറോപ്പിലെ 8 വേദികളിലെ മത്സരങ്ങള്‍ ജൂലൈ മാസത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ട്രാക്കാണ് ജപ്പാന്‍ ഗ്രാന്റ് പ്രീയെ ലോകപ്രിയ മാക്കിയത്. അതേസമയം രാത്രിയില്‍ നടക്കുന്ന മത്സരമെന്നതാണ് സിംഗപ്പൂരിന്റെ പ്രത്യേകത. ഒപ്പം ഏറ്റവും അധികം ദൂരമുള്ള കാറോട്ടം നടക്കുന്ന ഇടവും സിംഗപ്പൂരാണ്. അസര്‍ബൈജാന്‍ മത്സരത്തിന്റെ പ്രത്യേകത ഏറ്റവും നീളത്തില്‍ നേരെയുള്ള ട്രാക്കാണെന്നതാണ് കാറോട്ട വിദഗ്ധരെ ഹരം കൊള്ളിക്കുന്നത്. ഒപ്പം ഏറ്റവും കൂടിയ സമ്മാനത്തുകയും അസര്‍ബൈജാന്‍ ഗ്രാന്റ്പ്രീയുടേതാണ്.















