ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 06:46 pm IST
Facebook
Twitter
WhatsAppTelegram

2026ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കായികമേള മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ ടൂര്‍ണമെന്റായും മാറുകയാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ റെക്കോര്‍ഡ് വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്.

ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തീരുമാനങ്ങളിലൊന്നാണ് എല്ലാ മത്സരങ്ങളിലും നിര്‍ബന്ധമാക്കിയ മൂന്ന് മിനിറ്റ് ഹൈഡ്രേഷന്‍ ബ്രേക്കുകള്‍. കളിക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് ഇതിന് ഔദ്യോഗികമായി പറയുന്ന കാരണമെങ്കിലും, ഈ ഇടവേളകള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് അധിക പരസ്യസമയം നല്‍കുന്നതിനാല്‍ വന്‍ സാമ്പത്തിക നേട്ടവും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഈ ബ്രേക്കുകളിലൂടെ മാത്രം ഏകദേശം 4,764 കോടി രൂപയുടെ പരസ്യവരുമാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിക്കറ്റ് നിരക്കുകളും മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് റെക്കോര്‍ഡ് ഉയരത്തിലെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഫൈനല്‍ മത്സരത്തിനുള്ള പ്രീമിയം ഹോസ്പിറ്റാലിറ്റി ടിക്കറ്റുകളുടെ വില 22 കോടിയിലധികം വരെ എത്തുന്ന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ആദ്യമായി വ്യാപകമായി നടപ്പാക്കിയ ഡൈനാമിക് പ്രൈസിങ് സംവിധാനവും ടിക്കറ്റ് വില കുത്തനെ ഉയരാന്‍ കാരണമായിട്ടുണ്ട്. ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കും ഉയരുന്ന രീതിയാണിത്.

48 ടീമുകളും 104 മത്സരങ്ങളും ഉള്‍പ്പെടുന്ന 2026 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാണ്. കൂടുതല്‍ മത്സരങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍, സംപ്രേഷണാവകാശ ഫീസ്, പരസ്യവരുമാനം, ഹോസ്പിറ്റാലിറ്റി പാക്കേജുകള്‍ എന്നിവയിലൂടെ ഫിഫയ്‌ക്ക് എക്കാലത്തെയും ഉയര്‍ന്ന വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, ടിക്കറ്റ് നിരക്കുകളിലെ കുത്തനെ വര്‍ധനയും പുതിയ വാണിജ്യവല്‍ക്കരണ രീതികളും ആരാധകരുടെ പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്. ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ കളിയുടെ ഒഴുക്ക് തടസപ്പെടുത്തുന്നതും പരസ്യവരുമാനം വര്‍ധിപ്പിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നുമാണ് വിമര്‍ശനം. എന്നാല്‍, കളിക്കാരുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനങ്ങള്‍ സ്വീകരിച്ചതെന്നാണ് ഫിഫയുടെ വിശദീകരണം.

Tags: businessfifa world cupthis year
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies