റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 02:26 pm IST
Facebook
Twitter
WhatsAppTelegram

മിയാമി: ലോക ഫുട്‌ബോളില്‍ റെക്കോര്‍ഡുകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിക്കൊണ്ടിരിക്കുകയാണ് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. കാബോ വെര്‍ദെയ്‌ക്കെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ യോഗ്യതാ പോരാട്ടത്തില്‍ നേടിയ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടം മെസി സ്വന്തമാക്കി.

ടൂര്‍ണമെന്റിലെ മെസിയുടെ ഏഴാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ആറ് ഗോളുള്ള ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെ പിന്തള്ളി ഗോള്‍ഡന്‍ ബൂട്ട് പട്ടികയിലും മെസി ഒന്നാം സ്ഥാനത്തെത്തി. ഡിആര്‍ കോംഗോയ്‌ക്കെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ അഞ്ച് ഗോളുകളുമായി മൂന്നാം സ്ഥാനത്താണ്. നോര്‍വേയുടെ എര്‍ലിങ് ഹാളണ്ടും അഞ്ച് ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.

നാല് ഗോളുകള്‍ വീതം നേടിയ ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബലെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, സെനഗലിന്റെ ഇസ്മായില സാര്‍ എന്നിവരും ഗോള്‍വേട്ടയില്‍ ശ്രദ്ധേയരാണ്. കാബോ വെര്‍ദെയ്‌ക്കെതിരായ ഗോള്‍ മറ്റൊരു ചരിത്രനേട്ടത്തിനും മെസിയെ അര്‍ഹനാക്കി. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ എട്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും അര്‍ജന്റീന നായകന്‍ സ്വന്തമാക്കി.

അര്‍ജന്റീനയ്‌ക്കായി തുടര്‍ച്ചയായി അഞ്ച് ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും മെസിയുടെ പേരിലായി. 2022 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ റൗണ്ട് ഓഫ് 16 മത്സരത്തില്‍ ആരംഭിച്ച ഗോള്‍പരമ്പര പിന്നീട് നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നിവര്‍ക്കെതിരെയും തുടര്‍ന്നു. കാബോ വെര്‍ദെയ്‌ക്കെതിരായ ഗോളോടെയാണ് ആ അപൂര്‍വ നേട്ടം അഞ്ച് നോക്കൗട്ട് മത്സരങ്ങളിലേക്ക് ഉയര്‍ന്നത്.

അതേസമയം, തുടര്‍ച്ചയായ അഞ്ച് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടിയ ബ്രസീല്‍ ഇതിഹാസം വാവയുടെ ചരിത്രനേട്ടത്തിനൊപ്പവും മെസി എത്തിയിരിക്കുകയാണ്.

Tags: fifa world cuprecordlionel messi
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies