വാഹന വിവരങ്ങൾ വാട്ട്സ്ആപ്പിലൂടെ അറിയാം ; ഉപഭോക്താക്കൾക്കായി കൂടുതൽ സേവനങ്ങൾ അവതരിപ്പിച്ച് ടൊയോട്ട
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വാഹന വിവരങ്ങൾ വാട്ട്സ്ആപ്പിലൂടെ അറിയാം ; ഉപഭോക്താക്കൾക്കായി കൂടുതൽ സേവനങ്ങൾ അവതരിപ്പിച്ച് ടൊയോട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2020, 05:46 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഉപഭോക്തൃ ആവശ്യം പരിഗണിച്ച് പുതിയ സേവന പദ്ധതികൾ പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർസ്. ഫ്ലെക്സിബിൾ ഇഎംഐ സൗകര്യങ്ങൾ, ടൊയോട്ട ഒഫീഷ്യൽ വാട്സ്ആപ്പ് എന്നിങ്ങനെ രണ്ട് പുതിയ പദ്ധതികളാണ് ടൊയോട്ട നടപ്പിലാക്കുന്നത്. പുതുതായി കാർ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും, കാർ പരിപാലിക്കുന്നവർക്കുമായാണ് പുതിയ ഇഎംഐ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം ടൊയോട്ടയുടെ പുതിയ ഒഫീഷ്യൽ വാട്സ്ആപ്പ് ഉപഭോക്താക്കളുമായി തടസ്സങ്ങളില്ലാത്ത ആശയവിനിമയം സാധ്യമാക്കും.

പുതിയ പേയ്‌മെന്റ് സൗകര്യത്തിലൂടെ ഉപഭോക്താക്കൾക്ക് പുതിയ വാഹനം സ്വന്തമാക്കുമ്പോഴോ, മെയിന്റനൻസ് ചെയ്യുമ്പോഴോ മൂന്ന് മാസം, ആറു മാസം, ഒൻപത് മാസം എന്നിങ്ങനെ പല തവണകളായി പണമടക്കാം. ഈ പദ്ധതിയിൽ കുറഞ്ഞ പലിശ നിരക്ക്, പ്രത്യേക കേസുകളിൽ 100ശതമാനം പ്രൊസസ്സിങ് ഫീ ഒഴിവാക്കൽ എന്നിവയും ലഭ്യമാകും.

പുതുതായി സമാരംഭിച്ച ടൊയോട്ട ഔദ്യോഗിക വാട്ട്‌സ്ആപ്പ് സേവനം ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകാൻ 8367683676 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ അല്ലെങ്കിൽ ‘ഹായ്’ എസ്എംഎസ് നൽകിയാൽ മതിയാകും. ഇതിലൂടെ വാഹനവുമായി സംബന്ധിക്കുന്ന അന്വേഷണങ്ങൾ, പ്രതികരണങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാകും. കൂടാതെ വാട്ട്‌സ്ആപ്പ് വഴി ഉപയോക്താക്കൾക്ക് പുതിയ കാർ വാങ്ങലുകൾ, നിലവിലുള്ള വാഹനങ്ങൾ വിൽക്കുക, വാങ്ങുക അല്ലെങ്കിൽ കൈമാറ്റം ചെയ്യുക, സർവീസ് അപ്പോയിന്റ്മെന്റ് ബുക്ക്‌ ചെയ്യുക, ബ്രേക്ക്ഡൗൺ സേവനങ്ങൾക്കായുള്ള അഭ്യർത്ഥന അല്ലെങ്കിൽ സേവനങ്ങളെക്കുറിച്ചുള്ള ഫീഡ്ബാക്ക് എന്നിവയെ സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.

ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ മനസിലാക്കി പിന്തുണച്ച എല്ലാ ഉപഭോക്താക്കൾക്കും ആത്മാർത്ഥമായി നന്ദി പറയുന്നുവെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ, സെയിൽസ് ആൻഡ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു. ഉപഭോക്താക്കൾക്ക് പ്രഥമ സ്ഥാനം നൽകുന്ന ഒരു ബ്രാൻഡെന്ന നിലയിൽ ഈ നിർണ്ണായക സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുഗമമായ സേവനത്തിനായി പ്രത്യേക സംരംഭങ്ങൾ ഞങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. പ്രത്യേക ഇഎംഐ പദ്ധതി, വാട്സ്ആപ്പ് സൗകര്യം എന്നിവ ഉപഭോക്താക്കൾക്ക് വളരെയധികം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies