പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2026, 10:11 am IST
Facebook
Twitter
WhatsAppTelegram

നാഗര്‍കോവില്‍: ‘ശ്രീറാം ജയറാം ജയ ജയറാം’ എന്ന നാമജപം ഉയർന്നുനിന്ന അന്തരീക്ഷത്തില്‍ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ദേശീയ അധ്യക്ഷനും കര്‍മ്മയോഗിയുമായ എ. ബാലകൃഷ്ണന് അന്ത്യയാത്ര. പതിറ്റാണ്ടുകളോളം വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ ഭൗതികദേഹം ഹിന്ദുമതാചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം വിവേകാനന്ദ കേന്ദ്രത്തിന് സമീപത്തെ ശ്മശാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ചിതയില്‍ ദഹിപ്പിച്ചു.

ജീവിതം മുഴുവന്‍ സേവനത്തിനും സംഘടനാ പ്രവര്‍ത്തനത്തിനുമായി സമര്‍പ്പിച്ച കര്‍മ്മയോഗിയുടെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ നിരവധി പ്രവര്‍ത്തകരാണ് വിതുമ്പിയത്. അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന് പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും വിവിധ മേഖലകളിലെ പ്രമുഖരും കന്യാകുമാരിയിലെത്തി. വിവേകാനന്ദ കേന്ദ്രം ട്രെയിനിങ് സെന്ററിലെ ചിത്രകൂടില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹത്തില്‍ ഇന്നലെ രാവിലെ മുതല്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു.

സഹപ്രവര്‍ത്തകരെ സ്‌നേഹത്തോടെയും ആത്മബന്ധത്തോടെയും ചേര്‍ത്തുപിടിച്ചിരുന്ന ബാലകൃഷ്ണന്റെ ഓര്‍മകള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ വേര്‍പാട് സംഘടനാ പ്രവര്‍ത്തകര്‍ക്കും സേവാപ്രവര്‍ത്തകര്‍ക്കും തീരാനഷ്ടമായി.

രാവിലെ 10.30ഓടെ പുരോഹിതന്മാരുടെ കാര്‍മികത്വത്തില്‍ ഹിന്ദുമതാചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ആരംഭിച്ചു. ജ്യേഷ്ഠപുത്രന്‍ ഗണേഷാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. തുടര്‍ന്ന് ഉച്ചയ്‌ക്ക് 12ഓടെ ഭൗതികദേഹം വിവേകാനന്ദ കേന്ദ്രത്തിന് സമീപത്തെ ശ്മശാനത്തില്‍ ഒരുക്കിയ ചിതയില്‍ ദഹിപ്പിച്ചു. സഹപ്രവര്‍ത്തകരുടെയും സംഘടനാ പ്രവര്‍ത്തകരുടെയും പ്രാര്‍ത്ഥനകള്‍ക്കിടയിലായിരുന്നു കര്‍മ്മയോഗിയുടെ അവസാന യാത്ര.

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനന്‍, ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, തമിഴ്‌നാട് ഉത്തര-ദക്ഷിണ പ്രാന്തപ്രചാരകന്മാരായ പ്രശോഭ് കുമാര്‍, ആറുമുഖം തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വിവേകാനന്ദ കേന്ദ്രം രാജ്യാന്തര സ്ഥാപക ചെയര്‍മാന്‍ എസ്. ഗുരുമൂര്‍ത്തി, മുന്‍ അധ്യക്ഷ ഡോ. എം. ലക്ഷ്മീകുമാരി, വൈസ് പ്രസിഡന്റ് പദ്മശ്രീ നിവേദിത ദീദി, സ്വദേശി ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് സുന്ദര, കന്യാകുമാരി എംഎല്‍എ ദളവായ് സുന്ദരം, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ വിവേകാനന്ദ കേന്ദ്ര പ്രവര്‍ത്തകര്‍, സേവാപ്രവര്‍ത്തകര്‍, സംഘടനാ പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും സേവനദൗത്യത്തിനും ഒപ്പം നിന്ന സഹപ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകളുടെ നടുവിലായിരുന്നു എ. ബാലകൃഷ്ണന്റെ അവസാന യാത്ര.

Tags: Vivekananda KendraA Balakrishnan Last RitesKanyakumari A BalakrishnanRSS Karmayogi Balakrishnan
Share
Tweet
SendShare

More News from this section

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങൾ അണിനിരക്കും, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

Latest News

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies