അതിരുകടന്ന ധീരത; അതിനൊത്ത ദേശ സ്‌നേഹം; അറിയാം ബ്രിട്ടീഷുകാര്‍ ഭയന്ന ബിഹാര്‍ റെജിമെന്റിനെ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിരുകടന്ന ധീരത; അതിനൊത്ത ദേശ സ്‌നേഹം; അറിയാം ബ്രിട്ടീഷുകാര്‍ ഭയന്ന ബിഹാര്‍ റെജിമെന്റിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2020, 11:51 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും ശക്തരായ സേനകളിലൊന്നാണ് ബിഹാര്‍ റെജിമെന്റ്. ഏത് അടിയന്തിര സാഹചര്യത്തിലും രാജ്യത്തെ സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവര്‍. ഗാല്‍വന്‍ താഴ്‌വരയിലും ചൈനയുടെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധിക്കാനും തിരിച്ചടിക്കാനും ബിഹാര്‍ റെജിമെന്റ് മുന്നില്‍ത്തന്നെയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചൈനക്ക് എത്ര സൈനികരെ നഷ്ടമായി എന്നത് മാത്രമാണ് ഇനി അറിയാന്‍ ബാക്കിയുള്ളത്.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ബിഹാര്‍ റെജിമെന്റിന് രൂപം നല്‍കിയത്. അന്ന് ബംഗാള്‍ നേറ്റീവ് ഇന്‍ഫാന്‍ട്രി എന്നാണ് ബിഹാര്‍ റെജിമെന്റ് അറിയപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ബിഹാറി സൈനികരുടെ വീര്യത്തിലും ശൗര്യത്തിലും ആകൃഷ്ടരായതോടെയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ബംഗാള്‍ നേറ്റീവ് ഇന്‍ഫാന്‍ട്രിക്ക് രൂപം നല്‍കിയത്. 1758-ല്‍ റോബര്‍ട്ട് ക്ലൈവ് പ്രഭു ബംഗാള്‍ പ്രസിഡന്‍സിയുടെ ആദ്യത്തെ ബ്രിട്ടീഷ് ഗവര്‍ണറായപ്പോള്‍ 34-ാമത് ശിപായി ബറ്റാലിയന്‍ പൂര്‍ണ്ണമായും ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ നിന്നാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇന്നത്തെ ബിഹാറിലെ ഷഹാബാദ്, മുന്‍ഗെര്‍ ജില്ലകളില്‍ നിന്നും അന്ന് സൈനികരെ വലിയ തോതില്‍ റിക്രൂട്ട് ചെയ്തിരുന്നു.

ബക്‌സര്‍, കര്‍ണാടക, മറാത്ത എന്നീ യുദ്ധങ്ങളില്‍ സേന അത്ഭുതകരമായ വിജയങ്ങള്‍ നേടി. വിദേശത്ത് മലയ, സുമാത്ര, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ പോലും ബിഹാറി സേന മികവ് തെളിയിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ വെടിയുണ്ടകളെ ഭയക്കാതെ വിപ്ലവത്തിന് നേതൃത്വം നല്‍കിയതും ബിഹാര്‍ സേനകളാണ്. തങ്ങളുടെ ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടായതോടെ ബ്രിട്ടീഷുകാര്‍ 18 ബിഹാര്‍ ബറ്റാലിയനുകളെ പിരിച്ചുവിടുകയും റിക്രൂട്ട്‌മെന്റുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധകാലത്ത് ബിഹാറില്‍ നിന്ന് വീണ്ടും വലിയ തോതിലുള്ള സൈനിക റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികര്‍ 19-ാം ഹൈദരാബാദ് റെജിമെന്റില്‍ ചേര്‍ന്നു. 1941 സെപ്റ്റംബര്‍ 15നാണ് ഒന്നാം ബിഹാര്‍ റെജിമെന്റ് രൂപീകൃതമായത്. അശോക സ്തംഭത്തിലെ മൂന്ന് സിംഹങ്ങളാണ് ബിഹാര്‍ റെജിമെന്റിന്റെ മുദ്ര. 1941ല്‍ ഒന്നാം ബിഹാര്‍ ബറ്റാലിയന്‍ ക്യാപ്റ്റനായ എം ഹബീബുള്ള ഖാന്‍ ഖട്ടകാണ് റെജിമെന്റിന്റെ മുദ്ര തെരഞ്ഞെടുത്തത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ‘ഹക’, ‘ഗംഗാവ്’ എന്നീ രണ്ട് ബഹുമതികള്‍ ബറ്റാലിയന്‍ സ്വന്തമാക്കി. ഇതിനു പുറമെ, ബര്‍മയിലെ ‘തിയേറ്റര്‍ ഹോണര്‍’ അവാര്‍ഡും റെജിമെന്റിന് ലഭിച്ചു. ലെഫ്റ്റനന്റ് കേണല്‍ സന്ത് സിംഗിന്റെ നേതൃത്വത്തില്‍ ‘സിപ്പര്‍ ഫോഴ്സി’ന്റെ ഭാഗമായി ബിഹാര്‍ റെജിമെന്റ് മലയയിലും വ്യത്യസ്തരായി.

1965ലും 1971ലും നടന്ന ഇന്ത്യ-പാകിസ്താന്‍ യുദ്ധങ്ങളിലും ബിഹാര്‍ റെജിമെന്റ് പങ്കെടുത്തു. സേനയില്‍ വിശ്വാസമര്‍പ്പിച്ച് ഏല്‍പ്പിച്ച ദൗത്യങ്ങള്‍ റെജിമെന്റ് കൃത്യമായി നിറവേറ്റി. 1999ല്‍ പാകിസ്താനെതിരായ കാര്‍ഗില്‍ യുദ്ധത്തിലെ ‘ഓപ്പറേഷന്‍ വിജയ്’യില്‍ ഒന്നാം ബിഹാര്‍ റെജിമെന്റ് ബറ്റാലിയന്‍ പങ്കെടുത്തിരുന്നു. പാകിസ്താന്റെ പക്കല്‍ നിന്നും ജുബാര്‍ മലനിരകളേയും താരുവിനേയും തിരിച്ചുപിടിച്ചത് ബിഹാര്‍ റെജിമെന്റിന്റെ നേട്ടങ്ങളില്‍ സുപ്രധാനമായ ഒന്നാണ്. ‘ബറ്റാലിക്, ബാറ്റില്‍ ഹോണര്‍’,
‘കാര്‍ഗില്‍ തിയേറ്റര്‍ ഹോണര്‍’ എന്നിവ നല്‍കിയാണ് ബിഹാര്‍ റെജിമെന്റിനെ സൈന്യം ആദരിച്ചത്.

പാകിസ്താന്‍ സൈനികരുടെ ആക്രമണത്തെ ചെറുക്കുകയും നിരവധി ശത്രു സൈനികരെ വധിക്കുകയും ചെയ്ത മഹത്തായ നടപടിയുടെ പേരില്‍ ബിഹാര്‍ റെജിമെന്റിലെ ക്യാപ്റ്റന്‍ ഗുര്‍ജീന്ദര്‍ സിംഗ് സൂരിക്ക് 1999ല്‍ മരണാനന്തര ബഹുമതിയായ മഹാവീര്‍ ചക്ര ലഭിച്ചു. 2008 നവംബറില്‍ പാകിസ്താന്‍ ഭീകരര്‍ മുംബൈയില്‍ നടത്തിയ ആക്രമണത്തിനിടെ ധീരമായി പോരാടിയ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് (പാരന്റ് യൂണിറ്റ് 7 ബിഹാര്‍) മരണാനന്തര ബഹുമതിയായ അശോകചക്രയും ലഭിച്ചിട്ടുണ്ട്.

ഐക്യരാഷ്‌ട്രസഭയുടെ നിരവധി സമാധാന ദൗത്യങ്ങളിലും ബിഹാര്‍ റെജിമെന്റിന്റെ ബറ്റാലിയനുകള്‍ പങ്കെടുത്തിട്ടുണ്ട്. 2004, 2009, 2014 വര്‍ഷങ്ങളില്‍ യഥാക്രമം 10 ബിഹാര്‍, 5 ബിഹാര്‍, 14 ബിഹാര്‍ റെജിമെന്റ് സൈനികര്‍ കോംഗോയില്‍ നടന്ന ഐക്യരാഷ്‌ട്ര സമാധാന പ്രവര്‍ത്തനത്തിന്റെ ഭാഗമായി. നേരത്തെ, 1993-94ല്‍ സൊമാലിയയില്‍വെച്ചു നടന്ന സമാധാന ദൗത്യത്തിലും റെജിമെന്റ് പങ്കെടുത്തിരുന്നു. 4ആര്‍ആര്‍, 24ആര്‍ആര്‍, 47ആര്‍ആര്‍, 63ആര്‍ എന്നിങ്ങനെ ബിഹാര്‍ റെജിമെന്റില്‍ നാല് രാഷ്‌ട്രീയ റൈഫിള്‍സ് ബറ്റാലിയനുകളാണുള്ളത്.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies