കൊച്ചി: സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസിയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ടില്‍ നിന്നും താനറിയാതെ ചില വീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്റ്റീഫന്‍ ദേവസി വ്യക്തമാക്കി. ഇത് സംബന്ധിച്ച് സ്റ്റീഫന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്ക് പരാതി നല്കി. വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ താന്‍ അവ ഡിലീറ്റ് ചെയ്തെന്നും അക്കൗണ്ട് സുരക്ഷിതമല്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന് കുറച്ചു നാളുകളായി തനിക്ക് സംശയം ഉണ്ടായിരുന്നുവെന്നും ലൈക്കുകളും ഫോളോവേഴ്സിന്റെ എണ്ണവും കുറഞ്ഞു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. തെളിവുകള്‍ക്കായി സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സ്റ്റീഫന്‍ പരാതി നല്‍കിയിരിക്കുന്നത്.