പാലക്കാട് : ജില്ലയില്‍ ഏഴ് വയസ്സുകാരന് ഉള്‍പ്പെടെ 25 പേര്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്നും എത്തിയ 15 പേര്‍ക്കും , ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 10 പേര്‍ക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരുടെ ഫലങ്ങള്‍ നെഗറ്റീവ് ആയി. നിലവില്‍ 260 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര് കുവൈത്തില്‍ നിന്നും എത്തിയവരാണ്. കുവൈത്തില്‍ നിന്നും എത്തിയ അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (24 പുരുഷന്), തരൂര്‍ അത്തിപ്പറ്റ സ്വദേശി (28 പുരുഷന്), കണ്ണാടി സ്വദേശി (25 പുരുഷന്), അടിപ്പെരണ്ട അയിലൂര്‍ സ്വദേശി (28 പുരുഷന്), കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി(29 പുരുഷന്), മുന്നൂര്‍കോട് പൂക്കോട്ടുകാവ് (34 പുരുഷന്), മുടപ്പല്ലൂര്‍ വണ്ടാഴി സ്വദേശി (51 പുരുഷന്), വണ്ടാഴി കിഴക്കേത്തറ സ്വദേശി (28 പുരുഷന്), വടക്കഞ്ചേരി ആയക്കാട് സ്വദേശി (32 പുരുഷന്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ യുഎഇയില്‍ നിന്നും എത്തിയ മൂന്ന് പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
യുഎഇയില്‍ നിന്നും എത്തിയ തെങ്കര കൈതച്ചിറ സ്വദേശി (31 പുരുഷന്), ഷൊര്‍ണൂര്‍ ഗണേഷ് ഗിരി സ്വദേശി (54 പുരുഷന്), ദുബായില്‍ നിന്നും വന്ന കടമ്പഴിപ്പുറം സ്വദേശി (38 പുരുഷന്) എന്നിവരുടെ ഫലങ്ങളാണ് ഇന്ന് പോസിറ്റീവ് ആയത്. ഖത്തറില്‍ നിന്നും എത്തിയ അലനല്ലൂര്‍ കാഞ്ഞിരംപാറ സ്വദേശി (41 പുരുഷന്), കരിമ്പുഴ സ്വദേശി (56 പുരുഷന്) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദമാമില്‍ നിന്നും വന്ന പട്ടാമ്പി കിഴായൂര്‍ സ്വദേശി (37 പുരുഷന്)യും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
തമിഴ്നാട്ടില്‍ നിന്നും എത്തിയ എട്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ശ്രീകൃഷ്ണപുരം വലംപിരിമംഗലം സ്വദേശി (55 പുരുഷന്), പൂക്കോട്ടുകാവ് പരിയാനംപറ്റ സ്വദേശികളായ അമ്മയും(81) മകളും(41), ചെറുമകനും(7), ഇവരുടെ ബന്ധു(21 പുരുഷന്).41 വയസ്സുകാരിയുടെ മകള്‍ക്ക് ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ചിരുന്നു. കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശികളായ ദമ്പതികള്‍ക്കും (46 സ്ത്രീ,52 പുരുഷന്) മകനും (21) ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് പുറമേ മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കാരാകുറുശ്ശി സ്വദേശികളായ അമ്മയുടെയും 47) മകളുടെയും (23), ഫലങ്ങളും പോസിറ്റീവ് ആയിട്ടുണ്ട്.
നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.