ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയിൽ സ്റ്റോക്ക് എക്സ്ചേഞ്ചിനു നേരേ ആയുധധാരികളുടെ ആക്രമണം. രാവിലെ 9 മണിയോടെയാണ് ആക്രമണം ഉണ്ടായത്. പ്രവേശന കവാടത്തിൽ ഗ്രനേഡ് എറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ആയുധധാരികളെ പാക് സൈന്യം വെടിവെച്ചു വീഴ്ത്തി. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്.
ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.