ലണ്ടന്‍: കൊറോണ ബാധിച്ച വിവരം അറിഞ്ഞില്ലെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം. ഇംഗ്ലണ്ട് ലോകക്രിക്കറ്റിന് സമ്മാനിച്ച എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ ഇയാന്‍ ബോതമാണ് കൊറോണ അനുഭവം പങ്കുവെച്ചത്.
‘കൊറോണയുടെ ലോകവ്യാപന സമയത്താണ് തനിക്കും കൊറോണ പിടിപെട്ടത്. രോഗലക്ഷ ണങ്ങളെക്കുറിച്ചൊന്നും ആരും അത്ര ശ്രദ്ധിക്കാതിരുന്ന സമയത്താണ് തനിക്കും രോഗം പിടിപെട്ടത്. നല്ല പനി വന്നതിനാല്‍ ഡോക്ടറെ കണ്ടു പനിക്കുള്ള മരുന്നുകഴിച്ച് വിശ്രമിച്ചു.’ ഇയാന്‍ ബോതം പറഞ്ഞു.
ഡിസംബര്‍ മാസം അവസാനത്തിലാണ് ഇയാന്‍ ബോതത്തിന് രോഗലക്ഷണമുണ്ടായത്. പനിയുടെ മരുന്നുകഴിച്ച് അത് മാറി. എന്നാല്‍ പിന്നീടാണ് പനിയുടെ തീവ്രതയും മറ്റ് ലക്ഷണ ങ്ങളും ഒക്കെ മനസ്സിലാക്കിയപ്പോള്‍ താനും കൊറോണ ബാധയിലൂടെ കടന്നുപോയതാണെന്ന് ബോധ്യപ്പെട്ടതെന്നും ബോതം പറഞ്ഞു.
ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ജാക്ക് ലീച്ചും ഇതേപോലുള്ള അവസ്ഥയിലൂടെ കടന്നുപോയിരുന്നുവെന്ന് വെളിപ്പെടുത്തി. തുടക്കത്തില്‍ ബ്രിട്ടണില്‍ പരിശോധനകള്‍ നടക്കാതിരുന്നതിനാല്‍ എല്ലാവരും പനിക്കുള്ള ചികിത്സയാണ് നടത്തിയതെന്നും കായികതാരങ്ങള്‍ പറഞ്ഞു.