കോഴിക്കോട് : കോഴിക്കോട് വെള്ളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ രണ്ടാമത്തെ കൊറോണ ഫലവും പോസിറ്റീവ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് രണ്ടാമത്തെ പരിശോധനാ ഫലം ലഭിച്ചത്. ആദ്യ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ സി ഐ അടക്കമുള്ളവരെ ക്വാറന്റീനിലാക്കിയിരുന്നു.
മരണപ്പെട്ടയാളുടെ മൃതദേഹം കാണാനെത്തിയവരും അടുത്തിടപഴ കിയവരും ഉള്‍പ്പെടെ 92 പേരുടെ പട്ടിക ജില്ലാ ഭരണ കൂടം തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്ള പലരോടും ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ അടുത്തടുത്ത് വീടുകള്‍ ഉള്ള സ്ഥലമായതിനാല്‍ ഈ പ്രദേശം കണ്ടെയ്ന്മെന്റ് സോണാക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.