വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിലെ ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവച്ചു. നിരന്തരം കൊറോണ വിഷയത്തില്‍ അബദ്ധപ്രസ്താവനകള്‍ നടത്തി വിവാദം സൃഷ്ടിച്ചയാളാണ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക്. ഒപ്പം സ്വന്തം ഭരണകൂടം നടപ്പാക്കിക്കൊണ്ടിരുന്ന കൊറോണ ലോക്ഡൗണ്‍ ലംഘിക്കുകയും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളെ തള്ളിപ്പറഞ്ഞതും വ്യാപക ആരോപണത്തിന് കാരണമായി.
കര്‍ശനമായ നിബന്ധനകള്‍ നടപ്പാക്കിയതിനാല്‍ ന്യൂസിലാന്റില്‍ കൊറോണ വ്യാപനം സമര്‍ത്ഥമായി പിടിച്ചുനിര്‍ത്താന്‍ സാധിച്ചിരുന്നു. ഇതിനിടെയാണ് ലോക്ഡൗണ്‍ ലംഘിച്ചുകൊണ്ട് ക്ലാര്‍ക്കും കുടുംബവും ബീച്ചില്‍ ഉല്ലസിക്കാന്‍ പോയത്. പൊതു സമൂഹത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് മന്ത്രി സ്വയം അത് തെറ്റിക്കുന്ന ചിത്രങ്ങള്‍ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പ്രധാമന്ത്രിക്ക് നേരിട്ടാണ് ഡേവിഡ് ക്ലാര്‍ക്ക് രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിനൊപ്പം ജനങ്ങളും ശക്തമായി നിന്നതാണ് ന്യൂസിലാന്റില്‍ രക്ഷയായത്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ന്യൂസിലാന്റിലാണ് ഏറ്റവും കുറവ് രോഗബാധയുള്ളത്. ഇന്നലെ സ്ഥിരീകരിച്ചത് 22 രോഗികള്‍ക്കു മാത്രമാണ്. ഇതില്‍ ആശുപത്രിയിലുള്ളത് ഒരു രോഗി മാത്രവും. രാജ്യത്താകെ 1528 കേസ്സുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ മരണം ഉണ്ടായത് 22 മാത്രമാണ്.