ആലപ്പുഴ : എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. വൈകീട്ട് നാല് മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. വെള്ളാപ്പള്ളിയുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് ശേഷമേ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കുന്ന കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ.
സംഭവവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ നേരത്തെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാല്‍ വെള്ളാപ്പള്ളി ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ മഹേശനുമായി ശത്രുതയില്ലെന്നാണ് അശോകന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം 24 നാണ് കെ.കെ മഹേശന് യൂണിയന് ഓഫീസില്‍ തൂങ്ങിമരിച്ചത്. 60 പേജുള്ള ആത്മഹത്യാകുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. ആത്മത്യാകുറിപ്പില് വെള്ളാപ്പള്ളിയുടെയും കെഎല്‍ അശോകന്റെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.