തിരുവനന്തപുരം: ബോളിവുഡ് നൃത്ത സംവിധായക സരോജ് ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. സരോജ് ഖാന് ഒരു ഇതിഹാസമായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരു ഇതിഹാസമായിരുന്നു സരോജ് ഖാന്‍ജി. ഇരുവറിലെ വെണ്ണില വെണ്ണില എന്ന ഗാനത്തിന് വേണ്ടി അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് അനുഗ്രഹമായി കരുതുന്നു.’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബോളിവുഡിലെ മികച്ച നൃത്തരംഗങ്ങളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നൃത്തസംവിധായകയായിരുന്നു സരോജ് ഖാന്. നാല്പത് വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ ബോളിവുഡിലെ മുന്‍നിര നായികമാര്‍ക്ക് വേണ്ടി സരോജ് ഖാന് നൃത്ത സംവിധാനം നിര്‍വഹിച്ചു. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കിയ സരോജ് ഖാന് മൂന്ന് തവണ ദേശീയ പുരസ്കാരത്തിന് അര്‍ഹയായിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു സരോജ് ഖാന്റെ അന്ത്യം. ശ്വസന സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു.
Saroj KhanJi was a true legend and I consider myself blessed to work with her for the song “Vennila Vennila …” from the Movie ‘Iruvar’
Posted by Mohanlal on Friday, July 3, 2020