'സുശാന്ത് വാക്കു പാലിച്ചു' ; വികാരാധീനനായി 'ദിൽ ബേച്ചാരേ' സംവിധായകൻ...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘സുശാന്ത് വാക്കു പാലിച്ചു’ ; വികാരാധീനനായി ‘ദിൽ ബേച്ചാരേ’ സംവിധായകൻ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2020, 05:26 pm IST
Facebook
Twitter
WhatsAppTelegram

സുശാന്ത് സിംഗ് രാജ് പുത്ത് അവസാനമായി അഭിനയിച്ച ചിത്രമായ ദിൽ ബേച്ചാരേ റിലീസിംഗിനൊരുങ്ങുകയാണ്. കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷ് ചബ്രായുടെ പ്രഥമ സംവിധാന സംരംഭമാണിത്. ശക്തമായ ആത്മ ബന്ധമായിരുന്നു ഇരുവരും തമ്മിൽ. സുശാന്തിന്‌ കൈ പൊ ചെ ‘ എന്ന സിനിമയിലൂടെ വലിയ വഴിത്തിരിവുണ്ടാക്കി കൊടുത്തത് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷാണ്. സംവിധായക മോഹം മനസ്സിൽ സൂക്ഷിച്ചു നടന്നിരുന്ന ആളായിരുന്നു മുകേഷ് ചബ്രാ.  ആ സമയത്ത് മുകേഷ് സിനിമ ചെയ്യുകയാണെങ്കിൽ താൻ നിരുപാധികം വന്ന് അഭിനയിച്ചു തരാം എന്ന് വാഗ്‌ദാനം നൽകുകയും ഏഴു വർഷത്തിനു ശേഷം മുകേഷ് സമീപിച്ചപ്പോൾ തന്നെ അത് പ്രാവർത്തികമാക്കുകയും ചെയ്തു സുശാന്ത്.

ഈ സിനിമ തന്റെ ജീവിതത്തിൽ വിശ്വാസത്തിന്റേയും സൗഹൃദത്തിന്റേയും സാക്ഷ്യമാണെന്ന്  വികാരാധീനനായി മുകേഷ് ചബ്രാ പറയുന്നു. ഞാൻ ദിൽ ബേച്ചാരേ പ്രോജക്റ്റുമായി സമീപിച്ചപ്പോൾ കഥയോ കാര്യങ്ങളോ ഒന്നും ചോദിക്കാതെയാണ് സുശാന്ത് അഭിനയിക്കാമെന്ന് സമ്മതിച്ചത്. വലിയ താരങ്ങളെ ആശ്രയിക്കാതെ തന്നിലെ സംവിധായകന്റെ മനസ്സുമായി യോജിച്ചു പോകുന്ന ഒരാളായിരിക്കണം എന്റെ നായകൻ എന്ന് തീർച്ചപ്പെടുത്തിയ എനിക്ക് സുശാന്തിനെ കിട്ടിയത് മഹാ ഭാഗ്യം തന്നെയായിരുന്നു. അദ്ദേഹം സെറ്റിൽ വെച്ച് എന്നെ വളരെയധികം സഹായിച്ചു. ഞങ്ങൾ ഒന്നിച്ചിരുന്നു ചർച്ച ചെയ്‌തു ഓരോ രംഗവും ചിത്രീകരിച്ചു. നല്ലൊരു മനുഷ്യൻ, നടൻ എന്നതിലുപരി നല്ലൊരു ക്രിയേറ്ററും സുശാന്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ മുഹൂർത്തങ്ങൾ കൂടിയായിരുന്നു അത്.

ഞാൻ പ്രതീക്ഷിച്ചതിനപ്പുറം നല്ലൊരു പ്രോജക്റ്റായി മാറി ദിൽ ബേച്ചാരേ. അതിനു കാരണം എന്റെ ആത്മ സുഹൃത്തിന്റെ സഹായ സഹകരണമാണ്. ചിത്രം ജൂലൈ 24 ന് ഓൺലൈനിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചതോടെ കിട്ടിയ ആരാധക പ്രതികരണം ഏറെ സന്തോഷം പകർന്നു നൽകുന്നതാണ്. ആ സന്തോഷം പങ്കുവെക്കാൻ സുശാന്ത് ഒപ്പം ഇല്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖം സഹിക്കാനാവുന്നില്ലെന്നും മുകേഷ് ചബ്ര പറഞ്ഞു.

സഞ്ജനാ സംഘിയും സെയിഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എആർ റഹ്‌മാനാണ്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ജോൺ ഗ്രീൻസിന്റെ ‘ദി ഫോൾട് ഇൻ അവർ സ്റ്റാർസ്’ എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ദിൽ ബെച്ചാരാ.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies