ജനീവ: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണ വാക്സിനുമായി ബന്ധപ്പെട്ട് നിര്‍ണായ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. രണ്ടാഴ്ചക്കുള്ളില്‍ കൊറോണക്കെതിരായ വാക്സിന്റെ ക്ലിനിക്കല്‍ പരിശോധന ഫലം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം അറിയിച്ചു.
ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊറോണ മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 5,500 രോഗികളില്‍ സോളിഡാരിറ്റി ട്രയല്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി അഞ്ച് വ്യത്യസ്ത ചികിത്സ രീതികളാണ് പരിശോധിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് കെയര്‍, റെംഡിസിവര്‍, ഹൈഡ്രോക്സി ക്ലോറോക്വിന്, ലോപിനാവിര്‍, റിറ്റോണാവിര്‍ എന്നിവയിലെ നിരീക്ഷണമാണ് പുരോഗമിക്കുന്നത്.
എന്നാല്‍ വാക്സിന് വികസിപ്പിക്കാന്‍ എത്രകാലം വേണ്ടി വരുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇന്ത്യയിലും ഐസിഎംആറിന്റെ നേതൃത്വത്തില്‍ വാക്സിന് വികസിപ്പാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ കൊറോണ വാക്സിന് വികസിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.