‘ക്യാപ്റ്റന്‍’ എന്ന വിജയ ചിത്രത്തിന് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വെള്ളം’ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മുഷിഞ്ഞ ഷര്‍ട്ടും, മുണ്ടും ധരിച്ച് മദ്യക്കുപ്പി ഇടുപ്പില്‍ തിരുകുന്ന ജയസൂര്യയാണ് ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്.
ടൊവിനോ ചിത്രം തീവണ്ടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ജയസൂര്യയും സംയുക്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെള്ളം. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂര്‍, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആന്റണി, ജിന്‍സ് ഭാസ്കര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയുടെ വേറിട്ട വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.