'ഉറക്കം' വെറും സമയം കളയല്‍ മാത്രമല്ല....!
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

‘ഉറക്കം’ വെറും സമയം കളയല്‍ മാത്രമല്ല….!

Janam Web Desk by Janam Web Desk
Aug 5, 2020, 11:13 pm IST
FacebookTwitterWhatsAppTelegram

നിങ്ങൾ ദിവസവും എത്ര മണിക്കൂർ ഉറങ്ങുവാനായി ചിലവഴിക്കും…? കേൾക്കുമ്പോൾ നിസ്സാരമായി തോന്നുന്ന ചില കാര്യങ്ങൾ നമ്മുടെ തുലനാവസ്ഥയെ തന്നെ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശരീരത്തിന്റെ ഉന്മേഷകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണു നല്ല വിശ്രമം. വിശ്രമത്തില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. നന്നായി ഉറങ്ങിയശേഷം ലഭിക്കുന്ന സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്.

എന്നാൽ ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല; അതിനു പിന്നിൽ ചില ഗുണങ്ങളുമുണ്ട്.

ദീര്‍ഘായുസ്സ്: രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാനുള്ളത്.

വേദന: ശരീര വേദനകള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മരുന്നായി നിര്‍ദേശിക്കാന്‍ സാധിക്കുക ഉറക്കമാണ്. ഉറക്കം ഈ വേദനകള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

തിളങ്ങുന്ന ചര്‍മ്മം: നിങ്ങള്‍ ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടും. ഇതു കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിനു വര്‍ധിപ്പിക്കുകയും അതുവഴി തിളങ്ങുന്ന ചര്‍മ്മം പ്രദാനം ചെയ്യുകയും ചെയ്യും.

ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പഠനങ്ങൾ വ്യകതമാക്കുന്നു. സ്വീഡനിലെ ഉപ്പശാല സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

അതേസമയം ഉറക്കമില്ലായ്മ നമ്മുടെ ശരീര പരിണാമത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും പൊണ്ണത്തടിക്കും ടൈപ്പ് 2 ഡയബറ്റീസിനും കാരണമാകുമെന്നും മുന്‍ ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. ക്ലോക്ക് ജീനുകളിലുണ്ടാകുന്ന വിഭജനം ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.

നല്ല ഉറക്കത്തിനായി കൃത്യമായി മണിക്കൂറുകളുടെ കണക്കുകളില്ല. പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമായി വരുന്നു. മറ്റുള്ളവരില്‍ ആറു മണിക്കൂര്‍ തന്നെ മതിയാവും. അതേസമയം കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നത് തളര്‍ച്ച, വിഷാദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാവാം. അതുകൊണ്ട് നിങ്ങളുടെ ഉറക്കത്തിന്റെ സമയക്കണക്കുകള്‍ കണ്ടെത്തുന്നത് തന്നെയാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള ആദ്യ പടി.

ഉറക്കക്കുറവ് അനുഭവിക്കുന്ന ആളുകളില്‍ (അഞ്ച് മണിക്കൂറോ അതില്‍ താഴെയോ മാത്രം ഉറക്കമുള്ളവര്‍) രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കുമുള്ള സാധ്യത ഏറെയാണെന്ന് ബ്രിട്ടനില്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നു. അതുപോലെ ഉറക്കക്കുറവ് നിങ്ങളെ പൊണ്ണത്തടി, ഡയബറ്റീസ്, വിഷാദരോഗം, മദ്യാസക്തി, വാഹനാപകടങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. അതുപോലെതന്നെ ശ്രദ്ധ, നമ്മുടെ മാനസികാവസ്ഥ തുടങ്ങിയ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ഉറക്കക്കുറവ് ബാധിച്ചേക്കാം.

നിങ്ങളുടെ ഓരോ ദിവസത്തെയും ശാരീരികാവസ്ഥകളാണ് നിങ്ങളിലെ ഉറക്ക പ്രശ്‌നങ്ങളെ പ്രകടമാക്കുന്നത്. നിങ്ങള്‍ സമയത്തിന് എഴുന്നേല്‍ക്കുകയും ഉന്മേഷം തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടേത് ആരോഗ്യകരമായ ഉറക്കമാണ്. എന്നാല്‍ ഉറക്കച്ചടവോടെയും അസ്വസ്ഥതയോടെയുമാണ് നിങ്ങള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ നിങ്ങളില്‍ ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

Tags: HealthLife#sleeping
Share52TweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം: രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

ഇടത് സംഘടനാ നേതാവിന് വീട്ടിൽ ഇരിക്കാം!! ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies