ആഗ്ര: രാജ്യത്തെ ചരിത്ര സ്മാരകങ്ങളൊന്നും ഉടന്‍ തുറക്കില്ലെന്ന് കേന്ദ്ര പുരാവസ്തുവകുപ്പ് അറിയിച്ചു. ഇന്നു മുതല്‍ സ്മാരകങ്ങള്‍ തുറക്കാനിരുന്നതാണ് റദ്ദാക്കിയതെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. ഇതുപ്രകാരം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിയിലെ താജ് മഹല്‍, ആഗ്രാ കോട്ട, അക്ബര്‍ കുടീരം എന്നിവ തുറക്കാന്‍ തീരുമാനിച്ചതാണ് റദ്ദാക്കിയത്.
ഡല്‍ഹിയിലെ ചരിത്രസ്മാരകങ്ങളെല്ലാം തന്നെ കൊറോണ നിയന്ത്രിത മേഖലകളിലാണ്. ജില്ലാ മജിസ്ട്രേറ്റിന്റെ ശക്തമായ അറിയിപ്പിനെ തുടര്‍ന്നാണ് പുരാവസ്തുവകുപ്പ് തീരുമാനം റദ്ദാക്കിയത്. ചരിത്രസ്മാരക മേഖലകളില്‍ 55 പുതിയ കൊറോണ കേസ്സുകളാണ് ഇന്നലെ മാത്രം കണ്ടെത്തിയത്.
71 മേഖലകള്‍ രോഗബാധിതമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 6-ാം തീയതിമുതല്‍ ഡല്‍ഹി നിവാസികള്‍ക്കും സമീപ സംസ്ഥാനത്തു നിന്നുള്ളവര്‍ക്കും വിനോദ സഞ്ചാ രത്തിന്റെ ഭാഗമായി സ്മാരകങ്ങള്‍ കാണാനാകും എന്നതാണ് ആദ്യം തീരുമാനി ച്ചിരുന്നത്. കൊറോണ പ്രതിരോധവും ലോക്ഡൗണും നിലവില്‍ വന്നതോടെ മാര്‍ച്ച് മാസത്തില്‍ത്തന്നെ എല്ലാ സ്മാരകങ്ങളും അടിച്ചിരുന്നു.