പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്ന് വയസുകാരന് ഉള്‍പ്പെടെ എട്ട് പേര്‍ക്ക്. ഇതില്‍ ഒരാള്‍ മലപ്പുറം ജില്ലയില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇന്ന് 33 പേര് രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.
ചെന്നൈയില്‍ നിന്നും വന്ന തിരുമിറ്റക്കോട് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശികളായ രണ്ടുപേര്‍, സൗദിയില്‍ നിന്നെത്തിയ തിരുവേഗപ്പുറ സ്വദേശി, ബുബായിയില് നിന്നെത്തിയ കുലുക്കല്ലൂര്‍ സ്വദേശി, ബഹ്റൈനില്‍ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി, ഖത്തറില്‍ നിന്നെത്തിയ കണ്ണമ്പ്ര സ്വദേശി എന്നിവരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രോഗബാധ സ്ഥിരീകരിച്ചവര്‍. ആനക്കര കുമ്പിടി സ്വദേശിനിയായ സ്ത്രീയ്ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു ഡോക്ടറുടെ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ ഇവര്‍ മലപ്പുറം ജില്ലയില്‍ ചികിത്സയിലാണ്.