ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ബോളിവുഡ് യുവ താരം സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാനത്തെ സിനിമയായ ദില്‍ ബേച്ചാരായുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ജൂലൈ 24 ന് ഡിസ്നി+ ഹോട്സ്റ്റാര് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യാനിരിക്കുന്നത്.
ഹൃദയ സ്പര്‍ശിയായ ഒരു പ്രണയ കഥയാണ് ദില്‍ ബേച്ചാരാ എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. പുതുമുഖം സഞ്ജനാ സംഘിയാണ് നായിക. സെയിഫ് അലിഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത ചിത്രമായ ദില്‍ ബേച്ചാരായുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഏ ആര് റഹ്മാനാണ്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന സിനിമയാണ് ദില്‍ ബേച്ചാരാ. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോയത്.