യൂഷൂ: കനത്ത മഴയെ തുടര്‍ന്ന് ജപ്പാനില്‍ 52 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ യൂഷൂ ദ്വീപിലാണ് ഇത്രയധികം ആളുകള്‍ മരിച്ചത്. കനത്തമഴയും കാറ്റും ഫൂക്കോക, സാഗാ, നാഗാസാക്കി എന്നീ മേഖലകളേയും ബാധിക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കിയിട്ടുണ്ട്.
കനത്തമഴയിലും കാറ്റിലും 52 പേര് മരിക്കുകയും 11 പേരെ കാണാതായതായും ജപ്പാനിലെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ പറയുന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 40,000 പേരടങ്ങുന്ന സംഘത്തെയാണ് ജപ്പാന് ദുരന്ത നിവാരണ വിഭാഗം നിയോഗിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ താമസിക്കുന്നവരാണ് മരണപ്പെട്ടത്. മലയിടിഞ്ഞും വെള്ളപ്പാച്ചിലില്പെട്ടുമാണ് മരണം സംഭവിച്ചിരിക്കുന്നത്. മിക്കവാറും മേഖലകളില്‍ വൈദ്യുതി ബന്ധം താറുമാറായി.
കൊറോണ ബാധ ജപ്പാനില്‍ രൂക്ഷമായിരിക്കേ ഉണ്ടായ മഴക്കെടുതിയില്‍ ജനം വലയു കയാണ്. നിലവില്‍ 20,000 പേര്‍ക്കാണ് ജപ്പാനില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. ഇതില്‍ 1000 പേര് മരണപ്പെട്ടതായും ആരോഗ്യവകുപ്പറിയിച്ചു.