പുതിയ റേഞ്ച്‌റോവര്‍ ഇവോക്കിന്റെയും ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെയും ബിഎസ് 6 പെട്രോള്‍ പതിപ്പുകളുടെ വില്‍പ്പന ആരംഭിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ റേഞ്ച്‌റോവര്‍ ഇവോക്കിന്റെയും ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെയും ബിഎസ് 6 പെട്രോള്‍ പതിപ്പുകളുടെ വില്‍പ്പന ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2020, 01:11 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബിഎസ് 6 ശ്രേണിയിലുള്ള പുതിയ റേഞ്ച്‌റോവര്‍ ഇവോക്കിന്റെയും ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെയും പെട്രോള്‍ മോഡലുകളുടെ വില്‍പ്പന ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. 184 kW ഉം 365 Nm ടോര്‍ക്കും ഔട്ട്പുട്ട് നല്‍കുന്ന ഇന്‍ജീനിയം ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ പവര്‍ ട്രെയ്ന്‍ കരുത്ത് പകരുന്ന രണ്ട് എസ് യു വികളും 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നു. ഫീച്ചറുകളാല്‍ സമ്പന്നമായ എസ്, സ്‌പോര്‍്ട്ടിയര്‍, ആര്‍–ഡൈനാമിക് എസ്ഇ എന്നീ വേരിയന്റുകളില്‍ റേഞ്ച് റോവര്‍ ഇവോക്കും ഡിസ്‌കവറി സ്‌പോര്‍ട്ടും ലഭ്യമാകും.

ആദ്യ അവതരണം മുതല്‍ തന്നെ റേഞ്ച് റോവര്‍ ഇവോക്കും ഡിസ്‌കവറി സ്‌പോര്‍ട്ടും ഇന്ത്യയില്‍ വന്‍വിജയമായിരുന്നുവെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു. പുതിയ രൂപഭാവത്തിലുള്ള രണ്ട് എസ്‌യുവികളും അവയുടെ ഡിസൈനും സാങ്കേതികവിദ്യയും ആഡംബരവും കൊണ്ട് ഉപഭോക്താക്കളുടെയും ആരാധകരുടെയും മനസ് കീഴടക്കിക്കഴിഞ്ഞു. ഇപ്പോള്‍ പുതിയ ബിഎസ് VI പെട്രോള്‍ പവര്‍ട്രെയിന്‍ കൂടുതല്‍ ചോയ്‌സുകളോടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുത്തന്‍ സാങ്കേതിവിദ്യയോടെയും മുന്‍നിര സവിശേഷതകളോടെയുമെത്തുന്ന പുത്തന്‍ റേഞ്ച് റോവര്‍ ഇവോക്കിന്റെയും പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെയും സവിശേഷതകളറിയാം:

ക്യാബിന്‍ എയര്‍ അയണൈസേഷന്‍: വായുകണങ്ങളെ വൈദ്യുതീകരിച്ചും അയണൈസ് ചെയ്തും മാലിന്യങ്ങളെയും ദോഷകരമായ മറ്റ് വസ്തുക്കളെയും നീക്കിക്കൊണ്ട് കാലാവസ്ഥാ നിയന്ത്രണ സംവിധാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ക്ലിയര്‍ സൈറ്റ് റിയര്‍ വ്യൂ മിറര്‍: യാത്രക്കാര്‍ കാരണമോ മറ്റ് വസ്തുക്കള്‍ കാരണമോ പിന്‍ഭാഗത്തെ കാഴ്ച മറയുന്നെങ്കില്‍ മിററിന് താഴെയുള്ള സ്വിച്ചില്‍ അമര്‍ത്തിയാല്‍ കാറിന് മുകളില്‍ നിന്നൊരു ക്യാമറ ഉയര്‍ന്ന് വന്ന് വാഹനത്തിന് പുറകിലുള്ള കാഴ്കള്‍ ഹൈ ഡെഫനിഷനില്‍ ഡിസ്‌പ്ലേ ചെയ്യും.

ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ആന്‍ഡ് ടച്ച് പ്രോ ഡ്യുവോ: ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും സഹിതമുള്ള ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ സ്റ്റാന്‍ഡേര്‍ഡായി റേഞ്ച് റോവര്‍ ഇവോക്കിനും ഡിസ്‌കവറി സ്‌പോര്‍ട്ടിനുമുണ്ട്. കൂടാതെ, ടച്ച് പ്രോ ഡ്യുവോ ഫീച്ചര്‍ സഹിതമാണ് റേഞ്ച് റോവര്‍ ഇവോക്ക് ആര്‍-ഡൈനാമിക് എസ്ഇ എത്തുന്നത്. ഉയര്‍ന്ന ഇന്‍പൂട്ട് സൗകര്യത്തിനായി ക്രമീകരിക്കാവുന്ന മുകളിലുള്ള ടച്ച് സ്‌ക്രീനും താഴെയുള്ള ടച്ച് സ്‌ക്രീനും സംയോജിപ്പിച്ചുള്ളതാണ് ടച്ച് പ്രോ ഡ്യുവോ.

ടെറൈന്‍ റെസ്‌പോണ്‍സ് 2: മെച്ചപ്പെട്ട ഓഫ്-റോഡ് കാര്യക്ഷമതയ്‌ക്കായുള്ള ടെറൈന്‍ റെസ്‌പോണ്‍സ് 2 ഓട്ടോമാറ്റിക്കായി പ്രതലത്തെ തിരിച്ചറിഞ്ഞ് ടോര്‍ക്ക് ഡെലിവറി സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുന്നു. നദികളും പര്‍വതങ്ങളും ദുഷ്‌ക്കരമായ മാറ്റുപാതകളും അനായാസം താണ്ടാനാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies