എന്തുകൊണ്ടാണ് ആഗോള ഭീകര കേന്ദ്രമായി നിങ്ങളെ കണക്കാക്കുന്നത്? ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താന്റെ ഉത്തരം മുട്ടിച്ച് ഇന്ത്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എന്തുകൊണ്ടാണ് ആഗോള ഭീകര കേന്ദ്രമായി നിങ്ങളെ കണക്കാക്കുന്നത്? ഐക്യരാഷ്‌ട്ര സഭയില്‍ പാകിസ്താന്റെ ഉത്തരം മുട്ടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 02:20 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭയില്‍ പാകിസ്താന്റെ ഭീകര പ്രവര്‍ത്തനം തുറന്നുകാട്ടി ഇന്ത്യ  രംഗത്ത്. നടന്നുകൊണ്ടിരിക്കുന്ന ഐക്യരാഷ്‌ട്ര രക്ഷാ സമിതിയുടെ ചര്‍ച്ചയിലാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ടാണ് ലോകരാജ്യങ്ങള്‍ നിങ്ങളെ ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കുന്നത് എന്ന ചോദ്യമാണ് ഇന്ത്യന്‍ പ്രതിനിധി ഉന്നയിച്ചത്.

ദക്ഷിണേഷ്യയിലെ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് പാകിസ്താനിലെ ലഷ്‌ക്കറും ജയ്‌ഷെ മുഹമ്മദുമാണ്. അഫ്ഗാനിസ്ഥാന്റെ ആരോപണവും ഇന്ത്യ ചൂണ്ടിക്കാട്ടി. പാകിസ്താനെ ഭീകരതയുടെ പ്രഭവ കേന്ദ്രമായും ഭീകരരുടെ സ്വര്‍ഗ്ഗരാജ്യം എന്നും വിളിക്കാന്‍ തുടങ്ങിയതും ഇന്ത്യ എടുത്തുപറഞ്ഞു.

ആഗോളതലത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനായി നടക്കുന്ന ഓണ്‍ലൈന്‍ യോഗ ത്തിലാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്. ഇന്ത്യയുടെ പ്രതിനിധിയായ മഹാവീര്‍ സിഗ് വിയാണ് ചോദ്യം ഉന്നയിച്ച് പാകിസ്താനെ പ്രതിക്കൂട്ടിലാക്കിയത്. ഇന്ത്യ ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും കൊറോണ പ്രതിരോധ സാധനങ്ങള്‍ എത്തിക്കുന്നതിനിടയിലും പാകിസ്താന്റെ അതിര്‍ത്തികടന്നുള്ള ഭീകരതക്കെതിരേയും പൊരുതേണ്ട അവസ്ഥയിലാണെന്ന് ഇന്ത്യ ലോകരാഷ്‌ട്രങ്ങളോടായി പറഞ്ഞു.

‘ഇന്ന് എല്ലാവരും ആഗോള മഹാമാരിക്കെതിരെ പൊരുതുന്നു. എന്നാല്‍ ഞങ്ങളുടെ അയല്‍രാജ്യമായ പാകിസ്താനാകട്ടെ അതിനേക്കാള്‍ ഭയാനകമായ ഭീകരതയുടെ വൈറസ് കടത്തിവിടാന്‍ ശ്രമിക്കുകയാണ്’ മഹാവീര്‍ സിഗ്‌വി പറഞ്ഞു.

അല്‍ ഖ്വയ്ദയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ അമേരിക്കയെ സഹായിച്ചു എന്ന് പറയുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ എന്തിനാണ് ഒസാമാ ബിന്‍ ലാദനെ ബലിദാനിയായി പ്രഖ്യാപിച്ചതെന്നും സിഗ്‌വി ചോദിച്ചു. പാകിസ്താനിലെ ന്യൂനപക്ഷങ്ങളായ സിഖ്, അഹമ്മദീയ മുസ്ലീം, ക്രിസ്ത്യാനികള്‍, ഷിയാകള്‍, പഷ്തൂണുകള്‍ സിന്ധികള്‍, ഹസാരകള്‍, ബലൂചുകള്‍ എല്ലാവരും പാക് ഭരണകൂടത്തിന്റേയും ഭീകരന്മാരുടേയും നിരന്തരം ഉപദ്രവം സഹിക്കുകയാണെന്നും ഇന്ത്യ തെളിവു നിരത്തി സമര്‍ത്ഥിച്ചു.

Tags: PAK-UN-India
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies