കൊറോണ വൈറസ് ലോകത്ത് പിടിമുറുക്കിയപ്പോള്‍ രോഗബാധയില്‍ നിന്നും രക്ഷപ്പെടാനുള്ള തീവ്ര ശ്രമത്തിലാണ് നാമെല്ലാവരും. വൈറസ് ബാധയില്‍ നിന്നും രക്ഷ നേടാനായി മാസ്‌ക് ധരിക്കലും സാനിട്ടൈസറും സോപ്പും ഉപയോഗിച്ച് കൈകഴുകലുമൊക്കെയായാണ് നമ്മുടെ ജീവിതം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. മാസ്‌ക് ധരിക്കല്‍ ഇപ്പോള്‍ സമൂഹത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു. മനുഷ്യരെപ്പോലെ മൃഗങ്ങളും ഈ രീതി പിന്തുടരുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
തുണി ഉപയോഗിച്ച് മുഖം പൊത്തിപിടിക്കുന്ന കുരങ്ങനാണ് വീഡിയോയിലെ താരം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹെഡ്‌സ് സ്‌കാര്‍ഫിനെ മാസ്‌ക് ആയി ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു കഷ്ണം തുണി കൊണ്ട് മുഖവും കഴുത്തു മറച്ച് നടക്കുന്ന കുരങ്ങനാണ് വീഡിയോയില്‍ ഉള്ളത്. മാസ്‌ക് ധരിച്ച് മുഖം മറച്ച് നടക്കുന്ന പോലെയാണ് കുരങ്ങന്റെ നടത്തം.
ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. മനുഷ്യരേക്കാള്‍ ജാഗ്രത പുലര്‍ത്തുന്നവരാണ് മൃഗങ്ങള്‍ എന്ന തരത്തിലുള്ള നിരവധി കമന്റുകളും വീഡിയോയ്‌ക്ക് താഴെയുണ്ട്.
https://twitter.com/susantananda3/status/1280525018309390337















