ഹിന്ദുക്ഷേത്രം പണിയാന്‍ അനുവദിക്കില്ല ; കലാപം ഉണ്ടാക്കുമെന്ന് മതമൗലികവാദികള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിന്ദുക്ഷേത്രം പണിയാന്‍ അനുവദിക്കില്ല ; കലാപം ഉണ്ടാക്കുമെന്ന് മതമൗലികവാദികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2020, 12:00 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഹിന്ദു ക്ഷേത്രം പണി തടസ്സപ്പെടുത്തികൊണ്ടുള്ള മതമൗലികവാദികളുടെ നയത്തിന് പരോക്ഷ പിന്തുണയുമായി ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍. ക്ഷേത്രം പണി പുനരാരം ഭിച്ചാല്‍ കലാപം ഉണ്ടാക്കുമെന്ന ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിയോട് ഇതുവരെ ഇമ്രാന്‍ഖാന്‍ പ്രതികരിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന വിദ്വേഷ പ്രകടനങ്ങള്‍ക്കാണ് പാകിസ്താന്‍ രാഷ്‌ട്രീയം സാക്ഷ്യം വഹിക്കുന്നതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇമ്രാന്‍ഖാന്‍ ഭരണകൂടം 13കോടിരൂപ ക്ഷേത്രത്തിനായി അനുവദിച്ച ശേഷമാണ് വിവാദം ഉണ്ടായിരിക്കുന്നത്. ക്ഷേത്രനിര്‍മ്മാ ണത്തന് ആവശ്യമായ അഞ്ചിലൊന്ന് പണം മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന പരിഭവവും ഹിന്ദുസംഘടനകള്‍ പങ്കുവച്ചിരുന്നു.

പാകിസ്താനിലെ ഹിന്ദുക്കള്‍ അതിരുകടക്കരുതെന്ന ഭീഷണി പാക് സൈന്യവും ഭീകരന്മാരും ഉയര്‍ത്തുന്ന വീഡിയോ പ്രചരിച്ചതായും അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമാബാദില്‍   കഴിഞ്ഞ ഒരു മാസമായി  ശ്രീകൃഷ്ണ ക്ഷേത്രം പണിതുകൊണ്ടിരുന്നതാണ് ഇസ്ലാമിക മതമൗലികവാദികള്‍ തടഞ്ഞത്. ക്ഷേത്രത്തിനായി അനുവദിച്ച സ്ഥലത്തെ ചുറ്റുമതില്‍ നിര്‍മ്മാണം നടത്തവേയാണ് ആദ്യം അനുമതി നല്‍കിയ പ്രാദേശിക ഭരണകൂടം എതിര്‍പ്പുമായി രംഗത്തുവന്നതെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്.

ഒരാഴ്ചയായി നടന്ന ഐക്യരാഷ്‌ട്ര രക്ഷാസമിതി യോഗത്തില്‍ പാകിസ്താനിലെ ന്യൂനപക്ഷ ങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ലോകരാഷ്‌ട്രങ്ങള്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ബലൂചികളും സിന്ധ് പ്രവിശ്യയിലേയും പഞ്ചാബിലേയും സിഖ് സമൂഹവും അന്താരാഷ്‌ട്രതലത്തില്‍ വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനൊപ്പം അമേരിക്ക കേന്ദ്രമായ ദക്ഷിണേഷ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചൈനയുടെ ഉയിഗുര്‍ മുസ്ലീം വിഷയത്തിലെ അതിക്രമങ്ങളെ പാകിസ്താന്‍ പിന്തുണയ്‌ക്കുന്നത് ചൂണ്ടിക്കാട്ടിയിരുന്നു. അന്താരാഷ്‌ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സിഖ് സമൂഹത്തിനായി 500 വര്‍ഷം പഴക്കമുള്ള കര്‍താര്‍പൂര്‍ ഡര്‍ബാര്‍ സാഹിബ് ഗുരുദ്വാര തുറന്നുകൊടുത്തിരുന്നു.   മറ്റൊരു ഗുരുദ്വാരയ്‌ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഇതുവരെ ഒരാളേയും പിടികൂടിയിട്ടില്ല.

Tags: pakPak Terror
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies