കണ്ണൂർ : കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിയവെ മരിച്ച സ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂർ കുന്നോത്തുപറമ്പ് സ്വദേശി ആയിഷ ഹജ്ജുമ്മക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 63 വയസായിരുന്നു. ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചണ് ആയിഷ മരിച്ചത്.
ഏറെക്കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവിന് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. കുന്നോത്ത്പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റാണ് മരിച്ച ആയിഷ.
ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 33 ആയി. ഇന്ന് മാത്രം ഇത് മൂന്നാമത്തെ കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്.