ലണ്ടന്‍: ചൈനയെ നിലവിലുള്ള കൊറോണ പ്രശ്നത്തിനിടെ പൂര്‍ണ്ണമായും നിരോധിക്കു ന്നതില്‍ മെല്ലെപോക്കുമായി ബ്രിട്ടണ്. പ്രധാനമന്ത്രി ബോറിസ് ജോണ്സന് രണ്ടു മനസ്സാണെന്നാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ മൊബൈല്‍ നെറ്റ്വര്‍ക്കിനെ നിയന്ത്രിക്കാന്‍ പോകുന്ന 5ജി സംവിധാനം ചൈനയുടെ വാവേ കമ്പനിയ്ക്ക് നല്കുന്നതില് നിന്നും പിന്മാറണമെന്ന കടുത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പൂര്‍ണ്ണമായും അതിനോട് യോജിക്കാത്ത നയമാണ് സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടെ ഹോങ്കോംഗ് വിഷയത്തില്‍ ചൈനയ്ക്കെതിരെ കടുത്ത നിലപാടെടുത്ത ജോണ്സണ് വ്യാപാര വിഷയത്തില്‍ മെല്ലെപോക്ക് നയം സ്വീകരിച്ചതിനെ സംശയത്തോ ടെയാണ് പ്രതിപക്ഷം കാണുന്നത്. ചൈനയുടെ ചാരപ്പണിയക്ക് ബ്രിട്ടണ് വഴങ്ങിക്കൊടുക്കു കയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് 5ജി സ്ഥാപിക്കുന്നതില്‍ ചൈനയുടെ പങ്കാളിത്തം ബ്രിട്ടണ് അനുവദിച്ചത്. ബ്രിട്ടന്റെ സമീപനം ലണ്ടനും വാഷിംഗ്ടണിനും ഇടയില്‍ ഒരു അകല്ച്ചയുണ്ടാ ക്കിയിട്ടുണ്ടെന്നും മാദ്ധ്യമങ്ങള്‍ പറയുന്നു.
അമേരിക്ക ചൈനീസ് കമ്പനിക്കെതിരെ തിരിഞ്ഞതോടെയാണ് ബ്രിട്ടനിലും സമാന വികാരം ഉയര്‍ന്നത്. 5ജി സാങ്കേതിക വിദ്യ നടപ്പാക്കാന്‍ സഹായം നല്കുന്ന സീടീഈ കോര്പ്പറേഷന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ചൈനീസ് സൈന്യവുമായും നേരിട്ട് ബന്ധമുള്ള താണെന്ന് അമേരിക്ക കണ്ടെത്തിയിരുന്നു. ഹോങ്കോംഗിലെ വിഷയത്തില്‍ അമേരിക്ക കടുത്ത നിലപാടെടുത്തതോടെ ചൈനാ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.