കോട്ടയം: നടനും തിരക്കഥാകൃത്തും പി ബാലചന്ദ്രന്‍ അതി ഗുരുതരാവസ്ഥയില്‍. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഗം മൂര്‍ച്ഛിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായം തേടിയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അധ്യാപകനും നാടക പ്രവര്‍ത്തകനുമായിരുന്ന പി ബാലചന്ദ്രന്‍ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയില്‍ ജനശ്രദ്ധ നേടുന്നത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും പ്രേക്ഷക മനസുകളില്‍ ഇടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
2012 ല്‍ പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്നി സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു. പവിത്രം, കമ്മട്ടിപാടം, എടക്കാട് ബറ്റാലിയന്‍, ഉള്ളടക്കം, അങ്കിള്‍ ബണ്‍, പൊലീസ്, പുനരധിവാസം, മാനസം, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്.















