ലണ്ടന്‍: ബ്രിട്ടണിലെ കളിക്കളങ്ങളിലേയ്‌ക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. വരുന്ന ഒക്ടോബറോടുകൂടി മത്സരങ്ങള്‍ നടക്കുന്ന എല്ലാ ഗ്യാലറികളും കാണികള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് ജോണ്‍സന്‍ അറിയിച്ചിരിക്കുന്നത്.
ബ്രിട്ടണില്‍ പൊതു സമൂഹത്തെ നിയന്ത്രിച്ച് പുറത്തിറക്കാന്‍ സാധിക്കുന്നത് കായിക വേദികളിലാണ്. അതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കാന്‍ ഉദ്ദേശിക്കുകയാണ്. വരുന്ന ഒക്ടോബറില്‍ കാണികളെ കയറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു.
നിലവില്‍ ഫുട്‌ബോളും ക്രിക്കറ്റും സജീവമായിക്കഴിഞ്ഞു. ബ്രിട്ടണിലെ മൈതാനങ്ങ ളിലെല്ലാം കാണികളില്ലാതെയാണ് ഓരോ മത്സരവും നടന്നുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് ഒന്നാം തീയതി പരീക്ഷണാടിസ്ഥാനത്തില്‍ കാണികളെ അനുവദിക്കും എന്നാണ് കരുതുന്നത്. ഈ മാസം 26-27 തീയതികളില്‍ കാണികളെ കയറ്റുന്നത് പരീക്ഷിക്കും. ദ ഓവല്‍ സ്‌റ്റേഡിയത്തില്‍ സറേയും മിഡില്‍സെക്‌സും തമ്മിലുള്ള കൗണ്ടി ക്രിക്കറ്റാണ് ആദ്യ വേദി. 31-ാം തീയതി ഷെഫീല്‍ഡിലെ ലോക സ്‌നൂക്കര്‍ മത്സരത്തിനും ആഗസ്റ്റ് 1ന് ഗുഡ്വുഡിലെ കുതിരയോട്ട വേദിയിലും കാണികളെ പരീക്ഷണാടിസ്ഥാനത്തില്‍ കയറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.















